ബഷീർ ബാഷിയുടെയും മഷൂറയുടെയും ജീവിതത്തിൽ പുതിയൊരു സന്തോഷം കൂടി!

രണ്ട് വിവാഹം കഴിച്ചതിന്റെ പേരിൽ മിക്കപ്പോഴും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശനങ്ങൾക്ക് ഇരയായ താരമാണ് ബഷീർ ബാഷി. എന്നാൽ ഈ വിമർശനങ്ങളിൽ ഒട്ടും തളരാതെ വിമർശകർക്ക് വ്യക്തമായ മറുപടിയും താരം നൽകിയിരുന്നു. ഇത്തരത്തിലെ വിമർശനങ്ങളും താരത്തിന്റെ മറുപടിയുമെല്ലാം സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയും ചെയ്യും. ബഷീർ ബാഷിയും രണ്ടു ഭാര്യമാരും രണ്ടു മക്കളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഇവർ ഒരുമിച്ചെത്തിയാണ് സാമൂഹ്യമാധ്യമങ്ങൾ വഴി തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുള്ളതും. ഒരു ഭാര്യ ഉണ്ടായാൽ തന്നെ നിരവധി പ്രശ്നങ്ങൾ ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുമ്പോൾ രണ്ടു ഭാര്യമാരുമായി എങ്ങനെ ഇത്ര ഹാപ്പിയായി മുന്നോട്ട് പോകാൻ കഴിയുന്നുവെന്ന് ആണ് ബഷീറിനോട് പലരും ചോദിക്കാറുള്ളത്.

ഇപ്പോളിതാ ഇവരുടെ കുടുംബത്തിലേക്ക് ഒരു ആഘോഷം കൂടി എത്തിയിരിക്കുകയാണ്. ബഷീറിന്റെയും മാഷുറയുടെയു മൂന്നാം വിവാഹ വാർഷികമായിരുന്നു കഴിഞ്ഞദിവസം. ബഷീറിന്റെ ആദ്യ ഭാര്യ സുഹാന തന്നെയാണ് ഇവർക്ക് ആദ്യം വിവാഹ ആശംസ നൽകിയത്. ഫേസ്ബുക്കിൽ കൂടിയാണ് സുഹാന ഇരുവർക്കും ആശംസകളുമായി എത്തിയത്. “തന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നണ് പറയുന്നത്. നിങ്ങൾക്ക് രണ്ടുപേർക്കും ഒരുപാട് സന്തോഷം നിറഞ്ഞ വിവാഹ വാർഷികം നേരുന്നു എന്നാണ് സുഹാന ഇരുവർക്കും നൽകിയ ആശംസ. കൂടാതെ ഇരുവരെയും ഞാൻ കൂടുതൽ സ്‌നേഹിക്കുന്നു” എന്നുമാണ് സുഹാന കുറിച്ചത്. സുഹാന മാത്രമല്ല ഇരുവരുടെയും സുഹൃത്തുക്കളും ആരാധകരും ഉൾപ്പടെ നിരവധിപേരാണ് ഇരുവർക്കും ആശംസകൾഅറിയിച്ചത്.ഇപ്പോഴിതാഇരുവരുടെയുംവിവാഹവാർഷികവീഡിയോപങ്കുവെച്ചിരിക്കുകയാണ്സുഹാന.

ഇവരുടെ തന്നെ യൂട്യൂബ് ചാനലിൽ കൂടിയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ബഷീറും ഭാര്യമാരും ചേർന്ന് ചെയ്യുന്ന യൂട്യൂബ് വിഡിയോകൾക്കെല്ലാം മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ എത്തിയാണ് ബഷീർ ബാഷി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയത്. ഈ പരുപാടിയിൽ കൂടി തന്നെയാണ് താരത്തിന്റെ കുടുംബ വിശേഷങ്ങളും ആരാധകർ അറിഞ്ഞത്. നിരവധി പേരാണ് ആ സമയത്ത് ബഷീറിനെതിരെ വിമർശനവുമായി എത്തിയിരുന്നത്. എന്നാൽ ഞങ്ങൾ മറ്റുള്ള കുടുംബങ്ങളെ അപേക്ഷിച്ച് നോക്കിയാൽ സന്തോഷത്തോടെ തന്നെയാണ് കഴിയുന്നതെന്ന് ബഷീർ പറഞ്ഞു.

Sreekumar R