നടന്‍ ബേസില്‍ ജോര്‍ജ് കാര്‍ അപകടത്തില്‍ മരിച്ചു

പുതുമുഖ നടൻ ബേസിൽ ജോർജ് കാറപകടത്തിൽ മരിച്ചു, മൂവാറ്റുപുഴയ്ക്ക് സമീപം മേക്കടമ്ബില്‍  വെച്ചായിരുന്നു അപകടം സംഭവിച്ചത്,  പൂവള്ളിയും കുഞ്ഞാടും ചിത്രത്തിൽ കൂടി ആയിരുന്നു ബേസിലിന്റെ വെള്ളിത്തിരയിലേക്കുള്ള തുടക്കം, ഞായറാഴ്ച്ച രാത്രി ഒമ്ബത് മണിയോടെയായിരുന്നു അപകടം. ബേസിലിന് ഒപ്പം കാറില്‍ ഉണ്ടായിരുന്ന അശ്വിന്‍, നിതിന്‍ എന്നിവരും അപകടത്തില്‍ മരിച്ചു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ലതീഷ്, സാഗര്‍ എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്.

കോലഞ്ചേരിയില്‍ നിന്നും മൂവാറ്റുപുഴ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചശേഷം സമീപത്തുള്ള ഒരു വീടിനോട് ചേര്‍ന്നുള്ള കടയിലേക്കും ഇതിനു സമീപത്തുള്ള കെട്ടിടത്തിലേക്കും ഇടിച്ചു കയറുകയായിരുന്നു. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടമായിരുന്നു ഇത്. അപകടത്തില്‍ അതിഥി തൊഴിലാളികളായ റമോണ്‍ ഖേഷ്, അമര്‍, ജയദീപ് എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാളകം മേക്കടമ്ബ് നടപ്പറമ്ബേല്‍ ജോര്‍ജ്-സിജി ദമ്ബതികളുടെ മകനാണ് 30 കാരനായ ബേസില്‍ ജോര്‍ജ്.

Rahul

Recent Posts

പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്

ഒരിടവേളക്ക് ശേഷം അഭിനയജീവിതത്തിൽ സജീവമാവുകയാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ആക്ഷൻ ഹീറോ ആയിരുന്നു ബാബു…

3 mins ago

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

12 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം മാളവിക ഇംഗ്ലണ്ടിലേക്ക് പോയിരുന്നു

വിവാഹം കഴിഞ്ഞതോടെ ഭർത്താവ് നവനീതിനൊപ്പം മാളവിക ജയാറാം ഇം​​ഗ്ലണ്ടിലേക്ക് പോയിരുന്നു. വിദേശത്ത് എത്തിയതോടെ ഒരു സഹായമഭ്യര്ഥിച്ച എത്തിയിരിക്കുകയാണ് ഇപ്പോൾ മാളവിക…

19 mins ago

മോഹൻലാലിന്റെ കരിയറിലെ തന്നെ വ്യത്യസ്ത കഥാപാത്രമായിരുന്നു ദേവദൂതനിലേത്

നടന്‍ മോഹന്‍ലാലിന്റെ കരിയറിലെ തന്നെ വേറിട്ട വേഷപ്പകർച്ച കാഴ്ച വെച്ച ചിത്രമാണ് ദേവദൂതന്‍. തിയേറ്ററുകളില്‍ ദയനീയ പരാജയമായിരുന്നു 24 വർഷങ്ങൾക്ക്…

31 mins ago

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…

12 hours ago

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹമാണത്, നിഷ സാരംഗ്

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…

12 hours ago