നടന്‍ ബേസില്‍ ജോര്‍ജ് കാര്‍ അപകടത്തില്‍ മരിച്ചു

പുതുമുഖ നടൻ ബേസിൽ ജോർജ് കാറപകടത്തിൽ മരിച്ചു, മൂവാറ്റുപുഴയ്ക്ക് സമീപം മേക്കടമ്ബില്‍  വെച്ചായിരുന്നു അപകടം സംഭവിച്ചത്,  പൂവള്ളിയും കുഞ്ഞാടും ചിത്രത്തിൽ കൂടി ആയിരുന്നു ബേസിലിന്റെ വെള്ളിത്തിരയിലേക്കുള്ള തുടക്കം, ഞായറാഴ്ച്ച രാത്രി ഒമ്ബത് മണിയോടെയായിരുന്നു അപകടം.…

basil-george

പുതുമുഖ നടൻ ബേസിൽ ജോർജ് കാറപകടത്തിൽ മരിച്ചു, മൂവാറ്റുപുഴയ്ക്ക് സമീപം മേക്കടമ്ബില്‍  വെച്ചായിരുന്നു അപകടം സംഭവിച്ചത്,  പൂവള്ളിയും കുഞ്ഞാടും ചിത്രത്തിൽ കൂടി ആയിരുന്നു ബേസിലിന്റെ വെള്ളിത്തിരയിലേക്കുള്ള തുടക്കം, ഞായറാഴ്ച്ച രാത്രി ഒമ്ബത് മണിയോടെയായിരുന്നു അപകടം. ബേസിലിന് ഒപ്പം കാറില്‍ ഉണ്ടായിരുന്ന അശ്വിന്‍, നിതിന്‍ എന്നിവരും അപകടത്തില്‍ മരിച്ചു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ലതീഷ്, സാഗര്‍ എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്.

actor-basil-george-died-in-car-accident-696x392കോലഞ്ചേരിയില്‍ നിന്നും മൂവാറ്റുപുഴ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചശേഷം സമീപത്തുള്ള ഒരു വീടിനോട് ചേര്‍ന്നുള്ള കടയിലേക്കും ഇതിനു സമീപത്തുള്ള കെട്ടിടത്തിലേക്കും ഇടിച്ചു കയറുകയായിരുന്നു. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടമായിരുന്നു ഇത്. അപകടത്തില്‍ അതിഥി തൊഴിലാളികളായ റമോണ്‍ ഖേഷ്, അമര്‍, ജയദീപ് എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാളകം മേക്കടമ്ബ് നടപ്പറമ്ബേല്‍ ജോര്‍ജ്-സിജി ദമ്ബതികളുടെ മകനാണ് 30 കാരനായ ബേസില്‍ ജോര്‍ജ്.