മലയാളത്തിന്റെ ഏറെ ആരാധകരുള്ള നടനും സംവിധായകനുമാണ് ബേസില്‍ ജോസഫ്. സംവിധായകനായെത്തി നടനായി മാറിയ താരമാണ് ബേസില്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ബേസില്‍. ഇപ്പോഴിതാ താരത്തിന്റെ മകള്‍ ഹോപിന്റെ ഒന്നാം പിറന്നാള്‍ ആഘോഷമാണ് സോഷ്യലിടത്ത് നിറയുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഇരുവരും ഹോപ്പിന്റെ പിറന്നാള്‍ സന്തോഷം പങ്കുവച്ചത്.
‘പ്രതീക്ഷകള്‍ നിറഞ്ഞ ഒരു വര്‍ഷം. മാതൃത്വം നേടിയതിന്റെ ഒരു വര്‍ഷം. ഫെബ്രുവരി 15 ന് ഞങ്ങളുടെ കൊച്ചു ‘ഹോപ്പിന്റെ’ ഒന്നാം ജന്മദിനം ഞങ്ങള്‍ സന്തോഷത്തോടെ ആഘോഷിച്ചു’, എന്നു പറഞ്ഞാണ് താരം പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. കുഞ്ഞ് ഹോപ്പിന് പിറന്നാളാശംസകള്‍ നല്കി നിരവധി പേരും എത്തിയിട്ടുണ്ട്.
2017ലാണ് ബേസിലും എലിസബത്തും വിവാഹിതരായത്. കഴിഞ്ഞ വര്‍ഷമാണ് ഇരുവര്‍ക്കും മകള്‍ പിറന്നത്. മകള്‍ പിറന്ന സന്തോഷവും പേരിടലുമെല്ലാം ബേസില്‍ സോഷ്യലിടത്ത് പങ്കുവച്ചിരുന്നു. ഗുരുവായൂര്‍ അമ്പലനടയില്‍, അജയന്റെ രണ്ടാം മോഷണം എന്നിവയാണ് ബേസിലിന്റെ അണിയറയിലൊരുങ്ങുന്ന ചിത്രങ്ങള്‍.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…