ഹോപിന് ഒന്നാം പിറന്നാള്‍!!! ആഘോഷമാക്കി ബേസിലും എലിസബത്തും

മലയാളത്തിന്റെ ഏറെ ആരാധകരുള്ള നടനും സംവിധായകനുമാണ് ബേസില്‍ ജോസഫ്. സംവിധായകനായെത്തി നടനായി മാറിയ താരമാണ് ബേസില്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ബേസില്‍. ഇപ്പോഴിതാ താരത്തിന്റെ മകള്‍ ഹോപിന്റെ ഒന്നാം പിറന്നാള്‍ ആഘോഷമാണ് സോഷ്യലിടത്ത്…

മലയാളത്തിന്റെ ഏറെ ആരാധകരുള്ള നടനും സംവിധായകനുമാണ് ബേസില്‍ ജോസഫ്. സംവിധായകനായെത്തി നടനായി മാറിയ താരമാണ് ബേസില്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ബേസില്‍. ഇപ്പോഴിതാ താരത്തിന്റെ മകള്‍ ഹോപിന്റെ ഒന്നാം പിറന്നാള്‍ ആഘോഷമാണ് സോഷ്യലിടത്ത് നിറയുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഇരുവരും ഹോപ്പിന്റെ പിറന്നാള്‍ സന്തോഷം പങ്കുവച്ചത്.

‘പ്രതീക്ഷകള്‍ നിറഞ്ഞ ഒരു വര്‍ഷം. മാതൃത്വം നേടിയതിന്റെ ഒരു വര്‍ഷം. ഫെബ്രുവരി 15 ന് ഞങ്ങളുടെ കൊച്ചു ‘ഹോപ്പിന്റെ’ ഒന്നാം ജന്മദിനം ഞങ്ങള്‍ സന്തോഷത്തോടെ ആഘോഷിച്ചു’, എന്നു പറഞ്ഞാണ് താരം പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. കുഞ്ഞ് ഹോപ്പിന് പിറന്നാളാശംസകള്‍ നല്‍കി നിരവധി പേരും എത്തിയിട്ടുണ്ട്.

2017ലാണ് ബേസിലും എലിസബത്തും വിവാഹിതരായത്. കഴിഞ്ഞ വര്‍ഷമാണ് ഇരുവര്‍ക്കും മകള്‍ പിറന്നത്. മകള്‍ പിറന്ന സന്തോഷവും പേരിടലുമെല്ലാം ബേസില്‍ സോഷ്യലിടത്ത് പങ്കുവച്ചിരുന്നു. ഗുരുവായൂര്‍ അമ്പലനടയില്‍, അജയന്റെ രണ്ടാം മോഷണം എന്നിവയാണ് ബേസിലിന്റെ അണിയറയിലൊരുങ്ങുന്ന ചിത്രങ്ങള്‍.