നടന് കോട്ടയം പ്രദീപിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. ഇപ്പോഴിതാ നടനും സംവിധായകനുമായ ബേസില്‍ ജോസഫും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ്. അകാലത്തിലുള്ള അദ്ദേഹത്തിന്റെ വേര്പേടില് അതീവ ദുഃഖമുണ്ടെന്ന് മനോരമ ഓണ്‍ലൈനോട് ബേസില്‍ ജോസഫ് പ്രതികരിച്ചു. ബേസിലിന്റെ ഗോദ, കുഞ്ഞിരാമായണം എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട് പ്രദീപ്.
‘എന്റെ ഒപ്പം പ്രവര്‍ത്തിച്ചിട്ടുള്ളവരില്‍ വച്ച് വളരെ ക്യൂട്ട് ആയ അഭിനയേതാക്കളില്‍ ഒരാളാണ് കോട്ടയം പ്രദീപ്. തനിക്ക് എന്തെങ്കിലും കുറവുകളുണ്ടെങ്കില്‍ അത് മെച്ചപ്പെടുത്തണം എന്ന് വളരെയധികം ആഗ്രഹിക്കുന്ന ഒരാള്‍. ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ സെറ്റിലുള്ള എല്ലാവരും ഒഴിവുസമയം ആസ്വദിക്കുമ്പോള്‍ അദ്ദേഹം ഒരിടത്ത് മാറിയിരുന്ന് ഡയലോഗുകള്‍ മനഃപാഠമാക്കുകയും പ്രാക്ടീസ് ചെയ്യുകയും ചെയ്യും. എന്റെ ഗോദയിലും കുഞ്ഞിരാമായണത്തിലും അദ്ദേഹം അഭിനയിച്ചു. കുഞ്ഞിരാമായണത്തില്‍ അധികം ഡയലോഗ് ഉണ്ടായിരുന്നില്ല. ഗോദയില്‍ കുറച്ചധികം ഡയലോഗുകളും അഭിനയസാധ്യതയുള്ള മുഹൂര്‍ത്തങ്ങളും ഉണ്ടായിരുന്നു. അതെല്ലാം അദ്ദേഹം വളരെ നന്നായി ചെയ്തു. വളരെ ക്യൂട്ട് ആയ നിഷ്കളങ്കനായ ഒരു വ്യക്തിയാണ് കോട്ടയം പ്രദീപെന്ന് ബേസില്‍ പ്രതികരിച്ചു.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…