‘മിന്നൽമുരളി’ അല്ല വീണ്ടും ഒരു ശക്‌തി മാൻ, ബേസിൽ ജോസഫ്

ബേസിൽ ജോസഫ്, ടോവിനോ തോമസ് കൂട്ടുകെട്ടിലെ ഒരു സൂപ്പർഹിറ്റ് ചിത്രമായിരുന്നു മിന്നൽ മുരളി. ഇപ്പോൾ ബേസിലും , ഛായാഗ്രാഹകൻ ആർ വർമ്മനും  ചേർന്ന്   സോഷ്യൽ മീഡിയിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറൽ ആകുന്നത്, അതിനെ കമന്റുമായി എത്തിയിരിക്കുന്നത് ബോളിവുഡ് താരം രൺവീർ സിങ് ആണ്. യേ ബ്യൂട്ടിഫുൾ തല ലവ് യു ലവ് ബേസിൽ ഗ്രേറ്റ് ഗൈസ് നമ്പർ വൺ ജോഡി എന്നാണ് രൺവീർ കുറിച്ചത്.

രൺവീറിന്റെ ഈ കമെന്റ് ആണ് ഈ പോസ്റ്റിന്റെ ഹൈ ലൈറ്റ് തന്നെ, തൊണ്ണൂറുകളിലെ കുട്ടിപ്രേഷകരുടെ സൂപ്പർഹീറോ ആയിരുന്നു ശക്തിമാൻ, ശ്കതിമാനെ ഇപ്പോൾ സിനിമയാക്കാനുള്ള തീരുമാനത്തിലാണ് ബേസിലും ആർ വർമ്മയും, മിന്നൽ മുരളി അല്ല അപ്പോൾ ഇനിയും ശക്തിമാൻ ആണല്ലേ എന്നാണ് പ്രേക്ഷകരുടെയും ചോദ്യം.

ശക്തിമാനെ വീണ്ടും സ്‌ക്രീനിൽ എത്തിക്കുന്ന വിവരം മുൻപ് സോണി പിക്ചേഴ്സ് പുറത്തുവിട്ടിരുന്നു, ചിത്രം സംവിധാനം ചെയ്യുന്നത് ബേസിൽ ജോസഫ് ആണ്. ഇപ്പോൾ ശ്കതിമാൻ ടീമും, ബേസിലുമായി ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ ശ്കതിമാൻ ആയി രൺവീർ എത്തുമെന്നാണ് സൂചനകൾ എത്തുന്നതും,

 

Suji