മലയാളത്തിലെ മികച്ച സംവിധായകനും നടനുമാണ് ബേസിൽ ജോസഫ്. ബേസിൽ തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഒരു സമയത്തിലൂടെയാണ് കടന്നു പോവുന്നത്.മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമായ ‘മിന്നൽ മുരളി’ വൻ ഹിറ്റായി മാറിയിരുന്നു അതിന് പിന്നാലെയാണ് ബേസിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ ബേസിൽ ജോസഫ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചൊരു പോസ്റ്റാണ് വൈറലാവുന്നത്.
ഒരു ഫാൻ ബോയ് മൊമെന്റ്റാണ് ബേസിൽ പങ്കുവെച്ചിരിക്കുന്നത്.പ്രശസ്ത സംവിധായകൻ മണിരത്നത്തിനും സംഗീത സംവിധായകൻ എ ആർ റഹ്മാനും ഒപ്പമുള്ള ചിത്രമാണ് ബേസിൽ ജോസഫ് പങ്കുവെച്ചിരിക്കുന്നത്.’ഈ ഇതിഹാസങ്ങൾ ഒന്നിലധികം വഴികളിൽ എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. ഇന്ന് എന്റെ ഫാൻബോയ് നിമിഷം അവർക്കൊപ്പം സംഭവിച്ചു’ എന്നാണ് ബേസിൽ കുറിച്ചത്.
അടുത്തിലെ ഹിന്ദുസ്ഥാൻ ടൈംസ് ഒടിടി പ്ലെ ‘ചേഞ്ച് മേക്കേഴ്സ്’ അവാർഡുകളിൽ ‘ഇൻസ്പയറിംഗ് ഫിലിം മേക്കർ ഓഫ് ദ ഇയർ’ അവാർഡ് ് ബേസിലിന് ലഭിച്ചിരുന്നു.അതേസമയം, ബേസിലിന്റേതായി ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മുഹഷിൻ ആണ്. ഹർഷദ് ആണ് കഠിന കഠോരമീ അണ്ഡകടാഹത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…
നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…