‘ഇതിഹാസങ്ങൾക്കൊപ്പം..ഇതൊരു ഫാൻ ബോയ് മൊമെന്റ്..’ ഫോട്ടോ പങ്കുവെച്ച് ബേസിൽ ജോസഫ്

മലയാളത്തിലെ മികച്ച സംവിധായകനും നടനുമാണ് ബേസിൽ ജോസഫ്. ബേസിൽ തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഒരു സമയത്തിലൂടെയാണ് കടന്നു പോവുന്നത്.മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമായ ‘മിന്നൽ മുരളി’ വൻ ഹിറ്റായി മാറിയിരുന്നു…

മലയാളത്തിലെ മികച്ച സംവിധായകനും നടനുമാണ് ബേസിൽ ജോസഫ്. ബേസിൽ തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഒരു സമയത്തിലൂടെയാണ് കടന്നു പോവുന്നത്.മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമായ ‘മിന്നൽ മുരളി’ വൻ ഹിറ്റായി മാറിയിരുന്നു അതിന് പിന്നാലെയാണ് ബേസിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ ബേസിൽ ജോസഫ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചൊരു പോസ്റ്റാണ് വൈറലാവുന്നത്.


ഒരു ഫാൻ ബോയ് മൊമെന്റ്‌റാണ് ബേസിൽ പങ്കുവെച്ചിരിക്കുന്നത്.പ്രശസ്ത സംവിധായകൻ മണിരത്‌നത്തിനും സംഗീത സംവിധായകൻ എ ആർ റഹ്‌മാനും ഒപ്പമുള്ള ചിത്രമാണ് ബേസിൽ ജോസഫ് പങ്കുവെച്ചിരിക്കുന്നത്.’ഈ ഇതിഹാസങ്ങൾ ഒന്നിലധികം വഴികളിൽ എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. ഇന്ന് എന്റെ ഫാൻബോയ് നിമിഷം അവർക്കൊപ്പം സംഭവിച്ചു’ എന്നാണ് ബേസിൽ കുറിച്ചത്.


അടുത്തിലെ ഹിന്ദുസ്ഥാൻ ടൈംസ് ഒടിടി പ്ലെ ‘ചേഞ്ച് മേക്കേഴ്സ്’ അവാർഡുകളിൽ ‘ഇൻസ്പയറിംഗ് ഫിലിം മേക്കർ ഓഫ് ദ ഇയർ’ അവാർഡ് ് ബേസിലിന് ലഭിച്ചിരുന്നു.അതേസമയം, ബേസിലിന്റേതായി ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മുഹഷിൻ ആണ്. ഹർഷദ് ആണ് കഠിന കഠോരമീ അണ്ഡകടാഹത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.