കമൽഹാസന്റെ ക്രൂരത, അഭിരാമി നേരിട്ട അവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞ് മാധ്യമ പ്രവർത്തകൻ; ഞെട്ടി സിനിമ ലോകം

മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി മനസിലും ഇടം നേടിയ നടിയാണ് അഭിരാമി. തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റ് സിനിമകളിലെ നായികയായി തിളങ്ങാൻ താരത്തിന് കഴിഞ്ഞിരുന്നു. ഇടക്കാലത്ത് സിനിമയിൽ നിന്നും ഇടവേളയെടുത്തതിന് ശേഷമുള്ള മടങ്ങി വരവിന് താരത്തിന് മികച്ച വേഷങ്ങൾ ലഭിക്കുന്നുണ്ട്. ഇപ്പോൾ താരത്തെ കുറിച്ച് മാധ്യമപ്രവർത്തകനായ ബെയിൽവാൻ രംഗനാഥൻ പറഞ്ഞ ചില കഥകളാണ് തമിഴ് സിനിമ ലോകത്ത് ചർച്ചയാകുന്നത്.

വിരമാണ്ടി എന്ന ചിത്രത്തിൽ കമൽഹാസനൊപ്പം അഭിരാമി അഭിനയിച്ചിരുന്നു. ചിത്രം സൂപ്പർ ഹിറ്റായിരുന്നു. പ്രത്യേകിച്ച് അഭിരാമിയുടെ പ്രകടനം കയ്യടി നേടി. വിരുമാണ്ടിക്ക് ശേഷം തമിഴിൽ അഭിരാമി വൻ തരംഗം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, അങ്ങനെയുണ്ടായില്ലെന്ന് മാത്രമല്ല, നടി അഭിനയത്തിൽ നിന്ന് തന്നെ പിന്നീട് അപ്രത്യക്ഷയായി.

‘അഭിരാമി ഒരു നല്ല നടിയാണ്. കമൽഹാസനൊപ്പം വിരുമാണ്ടി എന്ന സിനിമയിൽ അവർ അഭിനയിച്ചു. ആ സിനിമയിൽ അഭിരാമിയെ കമൽഹാസൻ പീഡിപ്പിച്ചു. ഇതേതുടർന്നാണ് അഭിരാമി വിദേശത്തേക്ക് പോയത്. അതിന് ശേഷം നടി അവിടെ വിവാഹം കഴിച്ച് സ്ഥിരതാമസമാക്കി. വർഷങ്ങളോളം അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുകയും ചെയ്തു. ഇപ്പോൾ നടി വീണ്ടും അഭിനയിക്കാൻ തുടങ്ങിയിരിക്കുകയാണ്. മാത്രമല്ല അവർ കമൽഹാസനൊപ്പവും അഭിനയിക്കും‘ – ബെയിൽവാൻ രംഗനാഥൻ പറയുന്നു.

മണിരത്‌നം സംവിധാനം ചെയ്യുന്ന തഗ് ലൈഫിലാണ് കമൽഹാസൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിൽ അഭിരാമിയും പ്രധാന വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. അതേ സമയം ബെയിൽവാൻ രംഗനാഥനെതിരെ വ്യാപക വിമർശനമാണ് ഉയർന്ന് വരുന്നത്. ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നു എന്നാണ് പലരും അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിക്കുന്നത്.

Anu

Recent Posts

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

26 mins ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

3 hours ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

4 hours ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

5 hours ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

5 hours ago