കമൽഹാസന്റെ ക്രൂരത, അഭിരാമി നേരിട്ട അവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞ് മാധ്യമ പ്രവർത്തകൻ; ഞെട്ടി സിനിമ ലോകം

മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി മനസിലും ഇടം നേടിയ നടിയാണ് അഭിരാമി. തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റ് സിനിമകളിലെ നായികയായി തിളങ്ങാൻ താരത്തിന് കഴിഞ്ഞിരുന്നു. ഇടക്കാലത്ത് സിനിമയിൽ നിന്നും ഇടവേളയെടുത്തതിന് ശേഷമുള്ള മടങ്ങി വരവിന് താരത്തിന്…

മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി മനസിലും ഇടം നേടിയ നടിയാണ് അഭിരാമി. തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റ് സിനിമകളിലെ നായികയായി തിളങ്ങാൻ താരത്തിന് കഴിഞ്ഞിരുന്നു. ഇടക്കാലത്ത് സിനിമയിൽ നിന്നും ഇടവേളയെടുത്തതിന് ശേഷമുള്ള മടങ്ങി വരവിന് താരത്തിന് മികച്ച വേഷങ്ങൾ ലഭിക്കുന്നുണ്ട്. ഇപ്പോൾ താരത്തെ കുറിച്ച് മാധ്യമപ്രവർത്തകനായ ബെയിൽവാൻ രംഗനാഥൻ പറഞ്ഞ ചില കഥകളാണ് തമിഴ് സിനിമ ലോകത്ത് ചർച്ചയാകുന്നത്.

വിരമാണ്ടി എന്ന ചിത്രത്തിൽ കമൽഹാസനൊപ്പം അഭിരാമി അഭിനയിച്ചിരുന്നു. ചിത്രം സൂപ്പർ ഹിറ്റായിരുന്നു. പ്രത്യേകിച്ച് അഭിരാമിയുടെ പ്രകടനം കയ്യടി നേടി. വിരുമാണ്ടിക്ക് ശേഷം തമിഴിൽ അഭിരാമി വൻ തരംഗം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, അങ്ങനെയുണ്ടായില്ലെന്ന് മാത്രമല്ല, നടി അഭിനയത്തിൽ നിന്ന് തന്നെ പിന്നീട് അപ്രത്യക്ഷയായി.

‘അഭിരാമി ഒരു നല്ല നടിയാണ്. കമൽഹാസനൊപ്പം വിരുമാണ്ടി എന്ന സിനിമയിൽ അവർ അഭിനയിച്ചു. ആ സിനിമയിൽ അഭിരാമിയെ കമൽഹാസൻ പീഡിപ്പിച്ചു. ഇതേതുടർന്നാണ് അഭിരാമി വിദേശത്തേക്ക് പോയത്. അതിന് ശേഷം നടി അവിടെ വിവാഹം കഴിച്ച് സ്ഥിരതാമസമാക്കി. വർഷങ്ങളോളം അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുകയും ചെയ്തു. ഇപ്പോൾ നടി വീണ്ടും അഭിനയിക്കാൻ തുടങ്ങിയിരിക്കുകയാണ്. മാത്രമല്ല അവർ കമൽഹാസനൊപ്പവും അഭിനയിക്കും‘ – ബെയിൽവാൻ രംഗനാഥൻ പറയുന്നു.

മണിരത്‌നം സംവിധാനം ചെയ്യുന്ന തഗ് ലൈഫിലാണ് കമൽഹാസൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിൽ അഭിരാമിയും പ്രധാന വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. അതേ സമയം ബെയിൽവാൻ രംഗനാഥനെതിരെ വ്യാപക വിമർശനമാണ് ഉയർന്ന് വരുന്നത്. ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നു എന്നാണ് പലരും അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിക്കുന്നത്.