മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബസൂക്ക’. പേരിലെ കൗതുകം കൊണ്ടു തന്നെ പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നത് ഡിനോ ഡെന്നിസ് ആണ്. മമ്മൂട്ടി ഒരു സ്റ്റൈലൻ ഗെറ്റപ്പിലാകും ബസൂക്കയിൽ എത്തുക എന്ന് അപ്ഡേറ്റുകളിൽ നിന്നും നേരത്തെ വ്യക്തമായിരുന്നു. ഇപ്പോഴിതാ അത് ഉറപ്പിക്കുന്ന തരത്തിൽ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി. ഗെയിം ഡ്രാമ ഴോണറിലുള്ള ചിത്രത്തിൽ ഏറ്റവും സ്റ്റൈലിഷ് ആയാണ് മമ്മൂട്ടി എത്തുന്നത്. സിനിമയുടെ പുതിയ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ആഘോഷമാക്കുകയാണ് ആരാധകർ. ഞങ്ങൾ നിങ്ങൾക്കായി പ്രത്യേകമായി എന്തെങ്കിലും ഒരുക്കുകയാണ്, ബസൂക്കയുടെ ലോകത്ത് നിന്നുള്ള മനുഷ്യന്റെ മറ്റൊരു രൂപം ഇതാ എന്ന തലക്കെട്ടോടുകൂടിയാണ് ബസൂക്കയുടെ സെക്കന്റ് ലുക്ക് അണിയറ പ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്.