‘ബസൂക്ക’ സെക്കന്റ് ലുക്ക് പോസ്റ്റർ ; ഏത് സ്റ്റൈലും ഇവിടെ ഓക്കെയെന്ന് ആരാധകർ

മമ്മൂ‌ട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബസൂക്ക’. പേരിലെ കൗതുകം കൊണ്ടു തന്നെ പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ മമ്മൂ‌ട്ടി ചിത്രം സംവിധാനം ചെയ്യുന്നത് ഡിനോ ഡെന്നിസ് ആണ്. മമ്മൂട്ടി ഒരു സ്റ്റൈലൻ ​ഗെറ്റപ്പിലാകും…

മ്മൂ‌ട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബസൂക്ക’. പേരിലെ കൗതുകം കൊണ്ടു തന്നെ പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ മമ്മൂ‌ട്ടി ചിത്രം സംവിധാനം ചെയ്യുന്നത് ഡിനോ ഡെന്നിസ് ആണ്. മമ്മൂട്ടി ഒരു സ്റ്റൈലൻ ​ഗെറ്റപ്പിലാകും ബസൂക്കയിൽ എത്തുക എന്ന് അപ്ഡേറ്റുകളിൽ നിന്നും നേരത്തെ വ്യക്തമായിരുന്നു. ഇപ്പോഴിതാ അത് ഉറപ്പിക്കുന്ന തരത്തിൽ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി.  ഗെയിം ഡ്രാമ ഴോണറിലുള്ള ചിത്രത്തിൽ ഏറ്റവും സ്റ്റൈലിഷ് ആയാണ് മമ്മൂട്ടി എത്തുന്നത്. സിനിമയുടെ പുതിയ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ആഘോഷമാക്കുകയാണ് ആരാധകർ.   ഞങ്ങൾ നിങ്ങൾക്കായി പ്രത്യേകമായി എന്തെങ്കിലും ഒരുക്കുകയാണ്, ബസൂക്കയുടെ ലോകത്ത് നിന്നുള്ള മനുഷ്യന്റെ മറ്റൊരു രൂപം ഇതാ എന്ന തലക്കെട്ടോടുകൂടിയാണ് ബസൂക്കയുടെ സെക്കന്റ് ലുക്ക് അണിയറ പ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്.

ചിത്രത്തിന്റേതായി പുറത്തു വന്ന ആദ്യത്തെ ലുക്ക് ബെെക്കിൽ എങ്ങോട്ടോ യാത്ര പോകാൻ തയ്യാറെടുക്കുന്ന മമ്മൂട്ടിയുടേതായിരുന്നു.   ഒരു കാറിന്റെ ഫ്രണ്ട് ​ഗ്ലാസിൽ കൂടി പുറത്തേക്ക് നോക്കുമ്പോൾ കാണാൻ കഴിയുന്ന കറുത്ത സൺ ​ഗ്ലാസ് വച്ച, മുടി പിന്നിലേക്ക് കെട്ടിയ മമ്മൂട്ടിയുടെ രൂപമാണ് ബസൂക്കയുടേതായി ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഒപ്പം 2024ൽ ആകും ബസൂക്ക റിലീസ് ചെയ്യുന്നതെന്നും അറിയിച്ചിട്ടുണ്ട്. മൈക്കിളപ്പനെ സ്റ്റൈലിഷ് ലുക്കിൽ കാണണമെന്നുണ്ടായിരുന്നു, അത് സാധിച്ചു’, ‘അന്നും ഇന്നും ലുക്കിൽ മമ്മൂക്കയെ വെല്ലാൻ മലയാള സിനിമയിൽ ആരും ഇല്ല’, ‘ഏത് സ്റ്റൈലും ഇവിടെ ഒക്കെ ആണ് ഭായ്’ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ. ഇന്നലെയെത്തിയ ‘എമ്പുരാൻ’ ഫസ്റ്റ് ലുക്ക് മുൻനിർത്തി കമന്റ് ബോക്സിൽ മമ്മുട്ടി-മോഹൻലാൽ ഫാൻ ഫൈറ്റും നടക്കുന്നുണ്ട്. ‘ഇവിടെ പിന്നെ റോക്കറ്റും പീരങ്കിയും ഒന്നും വേണ്ടാ, ടാറ്റാ സുമോ ആയാലും മതി ഫസ്റ്റ് ലുക്കിന്’ എന്ന് പോകുന്നു ഇക്കൂട്ടരുടെ അഭിപ്രായങ്ങൾ. എന്നാൽ  സെക്കന്റ് ലുക്ക് പോസ്റ്റർ അന്നൗൻസ് മെന്റിന്റെ ഭാഗമായി വന്ന പോസ്റ്ററിൽ ദി നെക്സ്റ്റ്  ലെവൽ ഓഫ് ബസൂക്ക എന്നായിരുന്നു കൊടുത്തിരുന്നത്. അത് കൊണ്ട്തന്നെ ഫാസ്റ്റ് ലുക്ക് പോസ്റ്ററിനെക്കാളും മെച്ചപ്പെട്ട ഒന്നായിരുന്നു ഏവരും  പ്രതീക്ഷിച്ചിരുന്നു .

എന്നാൽ അതുണ്ടായില്ല എന്ന കമന്റുകളും വരുന്നുണ്ട്.     അതേസമയം പ്രശസ്ത തിരക്കഥാകൃത്തായ   കലൂർ ഡെന്നീസിന്റെ മകനാണ് സംവിധായകൻ ഡിനോ ഡെന്നീസ്. ‘കാപ്പ’യ്ക്ക് ശേഷം സരിഗമയും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്നൊരുക്കുന്ന സിനിമയാണ് ബസൂക്ക. ചിത്രത്തിൽ മമ്മൂ‌ട്ടിക്കൊപ്പം ​ഗൗതം വാസു​ദേവ് മേനോനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇതാദ്യമായാണ് ഇരുവരും ഒന്നിക്കുന്നത്. ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.  ക്രൈം ഡ്രാമ ജോണറില്‍ ആണ് ബസൂക്ക ഒരുങ്ങിയിരിക്കുന്നത്. ഓഗസ്റ്റ് അഞ്ചിന് ബസൂക്കയുടെ തന്‍റെ ഭാഗങ്ങള്‍ എല്ലാം മമ്മൂട്ടി പൂര്‍ത്തി ആക്കിയിരുന്നു. നിമേഷ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് യൂഡ്‍ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറും തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരും ചേര്‍ന്നാണ്. അതേസമയം, കാതല്‍ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന സിനിമ. ജ്യോതിക നായിക ആകുന്ന ചിത്രം നവംബര്‍ 23ന് തിയറ്ററുകളില്‍ എത്തും. ജിയോ ബേബി ആണ് സംവിധാനം.