ഈഗോ പലപ്പോഴും ഞങ്ങൾക്കിടയിൽ പ്രശ്നമായി വന്നിട്ടുണ്ട്, ബീന ആന്റണി

നിരവധി ആരാധകരുള്ള താരമാണ് ബീന ആന്റണി. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമായ താരം  സിനിമയിൽ  കൂടിയാണ് അഭിനയത്തിലേക്ക് വരുന്നത്. അതിനു ശേഷം ചെറിയ ഇടവേള എടുത്ത താരം മിനിസ്‌ക്രീനിലെ സജീവമാകാൻ തുടങ്ങി. ഇന്ന് മിനിസ്‌ക്രീനിലെ ബിഗ്  സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം കൂടിയാണ് ബീന ആന്റണി. നിരവധി സിനിമകളിലും സീരിയലുകളിലും ആണ് താരം ഇതിനോടകം അഭിനയിച്ചിരിക്കുന്നത്. ഇന്ന് മിനിസ്‌ക്രീനിൽ ആണ് താരം കൂടുതൽ സജീവമായിരിക്കുന്നത്. നിരവധി പരമ്പരകളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചിരിക്കുന്നത്. നിരവധി ആരാധകരും  താരത്തിന് ഉണ്ട്.

നടൻ മനോജ് ആണ് താരത്തിന്റെ ഭർത്താവ്. ഇരുവരും സോഷ്യൽ മീഡിയയിൽ കൂടി തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവ എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ  തന്റെ ജീവിതത്തിനെ കുറിച്ച് ഒരു അഭിമുഖത്തിൽ തുറന്നു പറയുകയാണ് ബീന ആന്റണി. താരത്തിന്റെ വയ്ക്കുകൾ ഇങ്ങനെ, എല്ലാവരും കരുത്തും ആർട്ടിസ്റ്റുകൾ തമ്മിൽ വിവാഹം കഴിക്കുന്നത് നല്ലത് ആണെന്ന്. എന്നാൽ ആർട്ടിസ്റ്റുകൾ തമ്മിൽ ഒരിക്കലും വിവാഹം കഴിക്കരുത് എന്നാണ് ഞാൻ പറയുന്നത്. ആ ലൈഫ് അഡ്ജസ്റ്റ് ചെയ്യാൻ കുറച്ചധികം പ്രയാസമാണ്. എത്രയൊക്കെ ആയാലും പരസ്പ്പരം ഈഗോ പ്രശ്നം ഉണ്ടാകുമെന്നാണ് സത്യം.

എന്നാൽ അതൊക്കെ പരസ്പ്പരം അഡ്ജസ്റ്റ് ചെയ്തു മുന്നോട്ട് പോകുകയാണ് ചെയ്യാറുള്ളത്. ഞങ്ങൾ തമ്മിൽ വലിയ വഴക്ക് ഉണ്ടായിട്ടുണ്ട്. പിരിയാം എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാൽ ഡിവോഴ്സ് ചെയ്യാൻ തോന്നാറില്ല. കാരണം ഒരു സമയത്ത് പരസ്പ്പരം എത്രത്തോളം സ്നേഹിച്ചവർ ആണ് ഞങ്ങൾ എന്ന ബോദ്യം ഞങ്ങൾക്ക് രണ്ടു പേർക്കും ഉണ്ട്. ആ ഒരു ബോണ്ട് നമ്മുടെ ഉള്ളിൽ ഉണ്ട്. ഡിവോഴ്സിനെ കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് നമ്മുടെ കുട്ടിയുടെയും ചുറ്റിനുള്ളവരുടെയും ഒക്കെമുഖമാണ് . ഞാൻ ഒരു പെർഫെക്റ്റ് ലേഡി അല്ല. അപ്പോൾ അങ്ങനെ ഉള്ള എന്നെ മനോജ് അഡ്ജസ്റ്റ് ചെയ്യുന്നില്ലേ. അപ്പോൾ പിന്നെ എനിക്ക് എന്ത് കൊണ്ട് മനോജിനെ അഡ്ജസ്റ്റ് ചെയ്തുകൂടാ എന്ന് ഞാൻ ചിന്തിക്കും. മൂന്ന് ആഴ്ച വരെ ഞങ്ങൾ പരസ്പ്പരം മിണ്ടാതിരിക്കാറുണ്ട് എന്നുമാണ് ബീന പറയുന്നത്.

Devika Rahul