മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബീന ആന്റണിയും ഭര്‍ത്താവ് മനോജും. ബീന കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു, ശേഷം സുഖമായി വന്നതിന് പിന്നാലെ ഭര്‍ത്താവ് മനോജിനും ഗുരുതര രോഗം ബാധിച്ചിരുന്നു. മുഖം ഒരുഭാഗത്തേക്ക് കോടിപ്പോയി. അതില്‍ നിന്നെല്ലാം സുഖപ്പെട്ട് വന്നിരിക്കുകയാണ് മനോജ്.
ഫ്ളവേഴ്സ് ഒരു കോടിയില്‍ ബീന ആന്റണിയെത്തിയിരിക്കുകയാണ്. തന്റെ ജീവിതത്തില്‍ സംഭവിച്ച പ്രതിസന്ധികളെ നേരിട്ടതൊക്കെയും ബീന ആന്റണി പറഞ്ഞു.
മനോജിന് വന്ന ബെല്‍സ് പാഴ്സി എന്ന അസുഖത്തെ കുറിച്ച് ബീന പറഞ്ഞതിങ്ങനെ. മുഖം ഒരുഭാഗത്തേക്ക് കോടിപ്പോയി. അത്രയും സീരിയസ് ആയിരുന്നു അവസ്ഥ. എത്രയോ ലക്ഷം ആള്ക്കാര് ദിവസവും വിളിച്ച് വിവരം അന്വേഷിക്കുമായിരുന്നു. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഞങ്ങള്‍ നോര്‍മല്‍ ലൈഫിലേക്ക് തിരിച്ചു വന്നതെന്നും ബീന പറഞ്ഞു.
ഇന്‍ഡസ്ട്രിയില്‍ വന്ന ശേഷം തനിയ്ക്ക് നല്ല ഒരു സീരിയസ് പ്രണയം ഉണ്ടായിരുന്നൈന്നും താരം തുറന്നുപറഞ്ഞു. ഞാന്‍ പുള്ളിയോട് ഇഷ്ടമാണ് എന്ന് പറഞ്ഞു. പുള്ളിക്കാരനും ഓകെ പറഞ്ഞു. വീട്ടില്‍ എല്ലാം അറിയമായിരുന്നു. പ്രണയിച്ച് എട്ട് വര്‍ഷം കഴിഞ്ഞപ്പോഴാണ് ചതിക്കപ്പെടുകയാണ് എന്ന് മനസ്സിലായത്.
നടന് കൃഷ്ണകുമാറാണ് എന്നോട് പറഞ്ഞത്, ‘എടീ നീ ചീറ്റ് ചെയ്യപ്പെടുകയാണ്.. അയാള്‍ വിവാഹിതനാണ്’ എന്ന്. പക്ഷെ ഞാന്‍ വിശ്വസിച്ചില്ല. കൃഷ്ണകുമാര്‍ ഉറപ്പിച്ച് പറഞ്ഞു, എന്റെ ഭാര്യ വീടിന് അടുത്താണ് അയാള്‍ ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പം കഴിയുന്നത് എന്നും താരം ഷോയില്‍ പറഞ്ഞു.
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…