അത് സീരിയസ് പ്രണയമായിരുന്നു! എട്ട് വര്‍ഷം കഴിഞ്ഞപ്പോഴാണ് ചതിക്കപ്പെട്ടെന്ന് അറിഞ്ഞത്, തുറന്നുപറഞ്ഞ് ബീന ആന്റണി

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബീന ആന്റണിയും ഭര്‍ത്താവ് മനോജും. ബീന കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു, ശേഷം സുഖമായി വന്നതിന് പിന്നാലെ ഭര്‍ത്താവ് മനോജിനും ഗുരുതര രോഗം ബാധിച്ചിരുന്നു. മുഖം ഒരുഭാഗത്തേക്ക് കോടിപ്പോയി. അതില്‍…

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബീന ആന്റണിയും ഭര്‍ത്താവ് മനോജും. ബീന കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു, ശേഷം സുഖമായി വന്നതിന് പിന്നാലെ ഭര്‍ത്താവ് മനോജിനും ഗുരുതര രോഗം ബാധിച്ചിരുന്നു. മുഖം ഒരുഭാഗത്തേക്ക് കോടിപ്പോയി. അതില്‍ നിന്നെല്ലാം സുഖപ്പെട്ട് വന്നിരിക്കുകയാണ് മനോജ്.

ഫ്ളവേഴ്സ് ഒരു കോടിയില്‍ ബീന ആന്റണിയെത്തിയിരിക്കുകയാണ്. തന്റെ ജീവിതത്തില്‍ സംഭവിച്ച പ്രതിസന്ധികളെ നേരിട്ടതൊക്കെയും ബീന ആന്റണി പറഞ്ഞു.

മനോജിന് വന്ന ബെല്‍സ് പാഴ്‌സി എന്ന അസുഖത്തെ കുറിച്ച് ബീന പറഞ്ഞതിങ്ങനെ. മുഖം ഒരുഭാഗത്തേക്ക് കോടിപ്പോയി. അത്രയും സീരിയസ് ആയിരുന്നു അവസ്ഥ. എത്രയോ ലക്ഷം ആള്‍ക്കാര്‍ ദിവസവും വിളിച്ച് വിവരം അന്വേഷിക്കുമായിരുന്നു. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഞങ്ങള്‍ നോര്‍മല്‍ ലൈഫിലേക്ക് തിരിച്ചു വന്നതെന്നും ബീന പറഞ്ഞു.

ഇന്‍ഡസ്ട്രിയില്‍ വന്ന ശേഷം തനിയ്ക്ക് നല്ല ഒരു സീരിയസ് പ്രണയം ഉണ്ടായിരുന്നൈന്നും താരം തുറന്നുപറഞ്ഞു. ഞാന്‍ പുള്ളിയോട് ഇഷ്ടമാണ് എന്ന് പറഞ്ഞു. പുള്ളിക്കാരനും ഓകെ പറഞ്ഞു. വീട്ടില്‍ എല്ലാം അറിയമായിരുന്നു. പ്രണയിച്ച് എട്ട് വര്‍ഷം കഴിഞ്ഞപ്പോഴാണ് ചതിക്കപ്പെടുകയാണ് എന്ന് മനസ്സിലായത്.

നടന്‍ കൃഷ്ണകുമാറാണ് എന്നോട് പറഞ്ഞത്, ‘എടീ നീ ചീറ്റ് ചെയ്യപ്പെടുകയാണ്.. അയാള്‍ വിവാഹിതനാണ്’ എന്ന്. പക്ഷെ ഞാന്‍ വിശ്വസിച്ചില്ല. കൃഷ്ണകുമാര്‍ ഉറപ്പിച്ച് പറഞ്ഞു, എന്റെ ഭാര്യ വീടിന് അടുത്താണ് അയാള്‍ ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പം കഴിയുന്നത് എന്നും താരം ഷോയില്‍ പറഞ്ഞു.