ലണ്ടനില്‍ നിന്ന് കവര്‍ന്ന ആഡംബര കാര്‍ പൊങ്ങിയത് പാക്കിസ്ഥാനില്‍!!! വിദഗ്ദ മോഷ്ടാക്കളെ കുടുക്കിയത് അബദ്ധം

ലണ്ടനില്‍ നിന്ന് മോഷ്ടിച്ച ആഡംബര കാര്‍ പൊങ്ങിയത് കിലോ മീറ്ററുകള്‍ക്കപ്പുറത്ത് പാക്കിസ്ഥാനില്‍. ഏകദേശം ആറു കോടി രൂപ വിലയുള്ള ബെന്റലി മുള്‍സാനാണ് മോഷണം പോയത്. ഉടമയുടെ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തിലാണ് കാര്‍ പാക്കിസ്ഥാനില്‍ കണ്ടെത്തിയത്. ലണ്ടനില്‍ നിന്ന് വാഹനം കവര്‍ന്ന സംഘം കാര്‍ ബ്രിട്ടനില്‍ നിന്നും പാക്കിസ്ഥാന്‍ വരെ എത്തിക്കുന്നതില്‍ വിജയിച്ചു. പക്ഷേ പാക്കിസ്ഥാനില്‍ പിടിവീണു.

‘വിദഗ്ധരായ’ മോഷ്ടാക്കള്‍ക്ക് പറ്റിയ അബദ്ധമാണ് അവരെ കുടുക്കിയത്. കറാച്ചിയിലെ ഡിഫെന്‍സ് ഹൗസിങ് അതോറിറ്റിയുടെ പ്രദേശത്തു നിന്നാണ് കാര്‍ കണ്ടെത്തിയത്.
ബ്രിട്ടിഷ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ രഹസ്യ വിവരത്തിലാണ് പാക്ക് കസ്റ്റംസ് പരിശോധന നടത്തിയത്.

പാക്കിസ്ഥാനിലെ മുന്‍ സൈനികര്‍ക്കു വേണ്ടി പണി കഴിപ്പിച്ച വീടുകളുള്ളതാണ് ഡിഎച്ച്എ പ്രദേശം. കറാച്ചിയിലെ ആഡംബര വസതികളുള്ള മേഖല കൂടിയാണ്. പട്ടാളക്കാര്‍ക്ക് പണിത വീടുകളാണെങ്കിലും പണക്കാരുടെ കോളനിയാണ്.

കാറിന് പാക്കിസ്ഥാനി നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചിരുന്നെങ്കിലും റജിസ്ട്രേഷന്‍ രേഖകളും മറ്റും വ്യാജമായിരുന്നു. ബെന്റ്ലി മുള്‍സാന്റെ ഷാസി നമ്പര്‍ പരിശോധിച്ചാണ് അധികൃതര്‍ മോഷണ വാഹനം തന്നെയെന്ന് ഉറപ്പിച്ചത്. വാഹനം കൈവശം വച്ചിരുന്ന പാക്കിസ്ഥാനി ഇത് മോഷ്ടിച്ച വാഹനമാണെന്നു സമ്മതിച്ചുവെന്നാണ് പാക്കിസ്ഥാനിലെ ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അതേസമയം, കാറിന്റെ രേഖകളെല്ലാം ശരിയാക്കി നല്‍കാമെന്നു കാര്‍ വിറ്റയാള്‍ ഉറപ്പു നല്‍കിയിരുന്നതായും ഇയാള്‍ പറയുന്നു. ലണ്ടനില്‍ നിന്നും മോഷ്ടിച്ച കാര്‍ കറാച്ചിയില്‍ നിന്നും തിരിച്ചു പിടിച്ച ശേഷം വാഹനത്തില്‍ കയറ്റി കൊണ്ടുപോകുന്നതിന്റെ ചിത്രം കറാച്ചി അലേര്‍ട്ട്സ് ട്വീറ്റ് ചെയ്തു.

കാര്‍ വിദഗ്ധമായി മോഷ്ടിച്ച് പാക്കിസ്ഥാന്‍ വരെ എത്തിച്ചെങ്കിലും കാറിലുണ്ടായിരുന്ന ട്രാക്കിങ് ഉപകരണം മോഷ്ടാക്കള്‍ കണ്ടിട്ടില്ലായിരുന്നു. ഇതാണ് വളരെ പെട്ടെന്ന് തന്നെ
കാര്‍ തിരിച്ചു പിടിക്കാന്‍ കഴിഞ്ഞത്.

Anu

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

10 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

10 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

10 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

11 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

11 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

11 hours ago