മലയാളത്തിൽ നടിമാർക്ക് നല്ല മാധുര്യമുള്ള ശബ്ദം നൽകി പ്രേഷകരുടെ മനസിൽ ഇടം പിടിച്ച ഡബ്ബിങ് ആർട്ടിസ്റ്റും, നടിയുമാണ് ഭാഗ്യലക്ഷ്മി, മുൻപ് താരം പ്രമുഖ സംവിധായകൻ ബാലു മഹേന്ദ്ര യെ കുറിച്ച് പറഞ്ഞ ഒരു അഭിമുഖമാണ് ഇപ്പോൾ വീണ്ടും വൈറൽ ആകുന്നത്. യാത്ര എന്ന സിനിമയിൽ ഡബ്ബ് ചെയ്യാൻ പോകുമ്പോൾ എനിക്ക് ഈ സംവിധായകനെ അത്ര പരിചയമില്ലായിരുന്നു, അന്നൊക്കെ ഞങ്ങൾ ആരാധിച്ച ഒരു നടിയാണ് ശോഭ, അവർ മരിച്ചതിനെ ഉത്തരവാദി ഈ മഹാപാപി ആണല്ലോ എന്ന് വരെ ഞാൻ അദ്ദേഹത്തെ ശപിച്ചിട്ടുണ്ട്
ഒരുപാട് വെറുപ്പോടെ ആയിരുന്നു യാത്രയുടെ ഡബ്ബിങ് സമയത്തു ഞാൻ അയാളെ കണ്ടിരുന്നത്, ശരിക്കും ഡബ്ബിങ് ചെയുന്ന സമയത്തു ദുഷ്ടൻ, മഹാപാപി എന്ന് വരെ ശപിച്ചു കൊണ്ടായിരുന്നു അയാൾ പറഞ്ഞു തന്ന കഥ താൻ കേൾക്കുന്നത്. കഥ ഒരു നായികയ്ക്ക് എങ്ങനെ പറഞ്ഞ് കൊടുക്കുമോ അതേ പോലെ തന്നെ ഇരുത്തി മനോഹരമായി പറഞ്ഞ് തന്നുവെന്നും ഭാഗ്യ ലക്ഷ്മി പറയുന്നു. പുള്ളി തമിഴിലാണ് പറയുന്നത്. പക്ഷെ തമിഴാണെന്ന് പോലും തോന്നാത്ത രീതിയിൽ മനോഹരമായി പറഞ്ഞ് അവസാനിപ്പിച്ചത്