ആ നടിയുടെ  മരണത്തിന് ഉത്തരവാദി ഈ മഹാപാപിയാണല്ലോ എന്ന് വരെ ശപിച്ചിരുന്നു! സംവിധായകനെ കുറിച്ച്, ഭാഗ്യലക്ഷ്മി 

മലയാളത്തിൽ നടിമാർക്ക് നല്ല മാധുര്യമുള്ള ശബ്ദം നൽകി പ്രേഷകരുടെ മനസിൽ ഇടം പിടിച്ച ഡബ്ബിങ് ആർട്ടിസ്റ്റും, നടിയുമാണ് ഭാഗ്യലക്ഷ്മി, മുൻപ്  താരം പ്രമുഖ സംവിധായകൻ ബാലു മഹേന്ദ്ര യെ കുറിച്ച് പറഞ്ഞ ഒരു അഭിമുഖമാണ്…

മലയാളത്തിൽ നടിമാർക്ക് നല്ല മാധുര്യമുള്ള ശബ്ദം നൽകി പ്രേഷകരുടെ മനസിൽ ഇടം പിടിച്ച ഡബ്ബിങ് ആർട്ടിസ്റ്റും, നടിയുമാണ് ഭാഗ്യലക്ഷ്മി, മുൻപ്  താരം പ്രമുഖ സംവിധായകൻ ബാലു മഹേന്ദ്ര യെ കുറിച്ച് പറഞ്ഞ ഒരു അഭിമുഖമാണ് ഇപ്പോൾ വീണ്ടും വൈറൽ ആകുന്നത്. യാത്ര എന്ന സിനിമയിൽ ഡബ്ബ് ചെയ്യാൻ പോകുമ്പോൾ എനിക്ക് ഈ സംവിധായകനെ അത്ര പരിചയമില്ലായിരുന്നു, അന്നൊക്കെ ഞങ്ങൾ ആരാധിച്ച ഒരു നടിയാണ് ശോഭ, അവർ മരിച്ചതിനെ ഉത്തരവാദി ഈ മഹാപാപി ആണല്ലോ എന്ന് വരെ ഞാൻ അദ്ദേഹത്തെ ശപിച്ചിട്ടുണ്ട്

ഒരുപാട് വെറുപ്പോടെ ആയിരുന്നു യാത്രയുടെ ഡബ്ബിങ് സമയത്തു ഞാൻ അയാളെ കണ്ടിരുന്നത്, ശരിക്കും ഡബ്ബിങ് ചെയുന്ന സമയത്തു ദുഷ്ടൻ, മഹാപാപി എന്ന് വരെ ശപിച്ചു കൊണ്ടായിരുന്നു അയാൾ പറഞ്ഞു തന്ന കഥ താൻ കേൾക്കുന്നത്.  കഥ ഒരു നായികയ്ക്ക് എങ്ങനെ പറഞ്ഞ് കൊടുക്കുമോ അതേ പോലെ തന്നെ ഇരുത്തി മനോഹരമായി പറഞ്ഞ് തന്നുവെന്നും ഭാഗ്യ ലക്ഷ്മി പറയുന്നു. പുള്ളി തമിഴിലാണ് പറയുന്നത്. പക്ഷെ തമിഴാണെന്ന് പോലും തോന്നാത്ത രീതിയിൽ മനോഹരമായി പറഞ്ഞ് അവസാനിപ്പിച്ചത്

ആരംഭിക്കാമോ എന്ന് ചോദിച്ചു. അദ്ദേഹം ആ കഥ പറഞ്ഞ് തീർന്നപ്പോൾ വെറുതെയല്ല നടി ശോഭ ഇദ്ദേഹത്തെ പ്രണയിച്ചതെന്ന് തോന്നിപ്പോയെന്നും ഭാഗ്യലക്ഷ്മി പറയുന്നു.അത്രയ്ക്ക് നമുക്ക് അദ്ദേഹത്തോട് വല്ലാത്തൊരു പ്രണയം തോന്നിപ്പോകും. ഡബ് ചെയ്യുന്നവർക്ക് ശ്രുതിയും താളബോധവും വേണമെന്ന് രണ്ട് പേരേ തന്നോട് പറഞ്ഞിട്ടുള്ളൂ. ഒന്ന് ബാലു മഹേന്ദ്ര സാറും ,മറ്റൊരാൾ വേണു നാ​ഗവള്ളി സാറുമാണ്.  കംഫർട്ട് സോണിലേക്ക് നമ്മളെ അറിയാതെ കൊണ്ട് വരുന്ന സംവിധായകനാണ് ബാലു മഹേന്ദ്ര  . ബാലു മഹേന്ദ്രയുടെ രണ്ടാം ഭാര്യയായിരുന്നു  പഴയ നടി ശോഭ. 17ാം വയസിൽ തൂങ്ങി മരിക്കുകയായിരുന്നു നടി. മരണത്തിന് പിന്നിൽ ബാലു മഹേന്ദ്രയാണെന്ന് അന്ന് വാർത്തകൾ എത്തിയിരുന്നു, അവരുടെ    വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ ശോഭയെ മാനസികമായി ബാധിച്ചിരുന്നു. ഭാഗ്യ ലക്ഷ്മി പറയുന്നു