ഭാഗ്യയ്ക്ക് മുട്ടുകുത്തി പൂവ് കൊടുത്ത് ശ്രേയസ്!! താരപുത്രിയുടെ സംഗീത് ചടങ്ങ് വൈറല്‍

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യലിടത്ത് നിറയുന്നത്.ജനുവരി 17നാണ് മലയാളക്കര കാത്തിരിക്കുന്ന താരപുത്രിയുടെ വിവാഹം. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു താരപുത്രിയുടെ സംഗീത് ചടങ്ങ്. സംഗീത് ചടങ്ങിന്റെ ദൃശ്യങ്ങളാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

കഴിഞ്ഞ ദിവസം ട്രിവാന്‍ഡ്രം ക്ലബ്ബില്‍ വച്ചായിരുന്നുസംഗീത് ചടങ്ങ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പച്ച ലഹങ്കയാണ് ഭാഗ്യയുടെ വേഷം.പര്‍പ്പിള്‍ കുര്‍ത്തയില്‍ വരന്‍ ശ്രേയസ് മോഹന്‍ എത്തിയത്. ഭാഗ്യയ്ക്ക് മുട്ടുകുത്തി പൂവ് കൊടുക്കുന്ന ശ്രേയസിന്റെ ചിത്രങ്ങള്‍ വൈറലായി കഴിഞ്ഞു. നടിമാരായ അഹാന കൃഷ്ണയും വിന്ദുജ മേനോനും ചടങ്ങിനെത്തിയിരുന്നു.

ജനുവരി 17ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് ഭാഗ്യയുടെ വിവാഹം. വിവാഹ റിസപ്ഷന്‍ ജനുവരി 20ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ്. ജൂലൈയില്‍ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു വിവാഹനിശ്ചയം.

ബിസിനസ്സുകാരനാണ് ശ്രേയസ് മോഹന്‍. മാവേലിക്കര സ്വദേശികളായ മോഹന്റേയും ശ്രീദേവിയുടേയും മകനാണ്. സുരേഷ് ഗോപി- രാധിക ദമ്പതികളുടെ നാലുമക്കളില്‍ മൂത്ത മകളാണ് ഭാഗ്യ. ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്‌നി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് താരത്തിന്റെ മക്കള്‍.