ദിലീപിനോട് വ്യക്തിവൈരാഗ്യമൊന്നും ഇല്ല… പക്ഷേ!! ഭാഗ്യലക്ഷ്മി പറയുന്നു..!!

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് അനുകൂലമായി മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നതോടെ കേസിനെ കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. ഇപ്പോഴിതാ കേസിനെ കുറിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ദിലീപിനോട് തനിക്ക് യാതൊരുവിധ വ്യക്തിവൈരാഗ്യവുമില്ല.. പക്ഷേ ദിലീപ് പ്രതിയെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടണം എന്നാണ് താന്‍ പറുന്നത് എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.

പ്രമുഖ ചാനല്‍ ഈ വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് ഭാഗ്യലക്ഷ്മി ഇതേ കുറിച്ച് സംസാരിച്ചത്. ദിലീപാണ് പ്രതി.. ദിലീപ് തന്നെയാണ് പ്രതി.. ദിലീപ് തന്നെ കുറ്റക്കാരന്‍ എന്നൊന്നും പറയുന്നില്ല.. പക്ഷേ ദിലീപ് എന്ന വ്യക്തിയാണ് ഇത് ചെയ്തത് എങ്ങില്‍ ശിക്ഷിക്കപ്പെടണം എന്നാണ് താന്‍ പറയുന്നത് എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്നൊരാളാണ് ദിലീപ് അതുകൊണ്ട് തന്നെ ഇത് തെളിയിക്കണം എന്നാണ് താരം പറയുന്നത്. തന്നെ ആക്രമിച്ചവരെ അതിജീവിത തിരിച്ചറിഞ്ഞ് കഴിഞ്ഞതാണ് അതുകൊണ്ട് തന്നെ അതില്‍ ഇനി മറ്റ് സംശയങ്ങള്‍ ഒന്നും ഇല്ല.

പക്ഷേ ദിലീപ് ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാണ് തെളിയേണ്ടത്… ദിലീപ് ഈ കേസില്‍ നിരപരാധി ആണെങ്കില്‍ കേസ് തെളിയട്ടെ… തന്റെ നിരപരധിത്വം തെളിയുന്നത് വരെ കേസ് അന്വേഷണം നടക്കണം എന്ന് വിചാരിക്കണം. ഒരുപാട് കാലം കഴിഞ്ഞാലും കേസ് തെളിയണം. മാത്രമല്ല.. ഇത്രയും സാക്ഷികള്‍ കൂറുമാറി എന്നതിലെ കാരണം എന്താണ് എന്നും അവര്‍ ചോദിക്കുന്നു. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധി ആണെന്ന തരത്തില്‍ ആര്‍ ശ്രീലേഖ നടത്തിയ പരാമര്‍ശങ്ങളില്‍ ഇവര്‍ക്ക് എതിരെ പ്രാഥമിക അന്വേഷണം നടന്നു വരികയാണ്.

കേസ് അതിന്റെ നിര്‍ണായക ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ദിലീപ് ഉള്‍പ്പെട്ട ഈ കേസില്‍ താരത്തിന് എതിരായ വ്യാജ തെളിവുകള്‍ എല്ലാം പോലീസ് സൃഷ്ടിച്ചെടുത്തതാണ് എന്ന തരത്തിലുള്ള ഗുരുതുര ആരോപണങ്ങളാണ് ആര്‍ ശ്രീലേഖ നടത്തിയിരുന്നത്.

Nikhina