ഭാമയ്ക്ക് യുഎഇ ഗോൾഡൻ വിസ

2007ൽ എ.കെ.ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന മലയാള ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത് താരമാണ് രേഖിത ആർ. കുറുപ്പ് എന്ന ഭാമ.മലയാളം, കന്നഡ ഭാഷാ സിനിമകളിലായി ഏതാണ്ട്് 40 ഓളം ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് . വിവാഹ ശേഷം സിനിമ രംഗത്ത് നിന് വിട്ടു ന്ൽക്കുകയാണ് താരം. സിനിമയിലേക്കുള്ള പ്രവേശനത്തിന് മുമ്പ് സൂര്യ ടിവിയിലെ തളി എന്ന പരിപാടിയുടെ അവതാരകയായിരുന്നു ഭാമ.

ഇപ്പോഴിതാ ഭാമയ്ക്ക് യുഎഇ ഗോൾഡൻ വീസ ലഭിച്ചിരിക്കുകയാണ്.ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നു ഭാമ വീസ പതിച്ച തന്റെ പാസ്‌പോർട് സ്വീകരിച്ചു.മലയാളത്തിലേതുൾപ്പെടെ ഒട്ടേറെ ചലച്ചിത്ര താരങ്ങൾക്ക് നേരത്തെ ഗോൾഡൻ വീസ ലഭിച്ചിട്ടുണ്ട്.

വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്കും ബിസിനസുകാർക്കും നിക്ഷേപകർക്കുമൊക്കെയാണ് യുഎഇ ഭരണകൂടം ഗോൾഡൻ വീസ അനുവദിക്കുന്നത്. ഗോൾഡൻ വീസയ്ക്ക് പത്തു വർഷത്തെ കാലാവധിയാണ് ഉള്ളത്. ഈ വീസകൾ, കാലാവധി പൂർത്തിയാവുമ്പോൾ പുതുക്കി നൽകുന്നതാണ്. അടുത്തിടെ യുഎഇ ഗോൾഡൻ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഇളവ് പ്രഖ്യാപിച്ചിരുന്നു.

 

 

Aiswarya Aishu