താര സാന്നിധ്യത്തിൽ ഭാമയുടെ കഴുത്തിൽ താലി അണിയിച്ച് അരുൺ!! വിവാഹ ചിത്രങ്ങൾ കാണാം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭാമയുടെ വിവാഹ ആഘോഷനാണ് ആയിരുന്നു, ആഘോഷങ്ങൾക്ക് ഒടുവിൽ ഭാമയുടെ കഴുത്തിൽ അരുൺ താലി ചാർത്തി, താര സാന്നിധ്യത്തിൽ ആയിരുന്നു ഭാമയുടെ വിവാഹം നടന്നത്.

കോട്ടയം വിൻഡ്‌സെർ കാസ്റ്റിൽ വെച്ചായിരുന്നു വിവാഹം നടന്നത്. സുരേഷ് ഗോപി, മിയ, അബു സലിം, വിനു മോഹൻ തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തു. ബിസിനസുകാരനായ അരുണ്‍ ആണ് ഭാമയെ വിവാഹം കഴിച്ചത്. ഭാമയുടെ സഹോദരി ഭര്‍ത്താവിന്റെ സഹപാഠി കൂടിയാണ് അരുണ്‍. ചെന്നിത്തലയിലാണ് അരുണിന്റെ നാട്.

വര്‍ഷങ്ങളായി വിദേശത്താണ്. പ്ലസ് ടു കഴിഞ്ഞ് കാനഡയിലെത്തിയ അരുണ്‍ ഇപ്പോള്‍ കൊച്ചിയില്‍ സെറ്റില്‍ഡ് ആവാനുള്ള തയ്യാറെടുപ്പിലാണ്. കൊച്ചിയിൽ വെച്ചായിരിക്കും റിസെപ്ഷൻ.  മലയാളത്തിലാണ് ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളതെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷ ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്.

കുറച്ച് കാലമായി നടി സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്ത് മാറി നില്‍ക്കുകയായിരുന്നു.2017 ല്‍ കന്നഡയില്‍ നിന്നും പുറത്തിറങ്ങിയ രാഗ ആണ് ഭാമ അഭിനയിച്ച് തിയറ്റററുകളിലേക്ക് എത്തിയ അവസാന ചിത്രം. രേഖിത രാജേന്ദ്ര കുറുപ്പ് എന്നാണ് ഭാമയുടെ യഥാര്‍ത്ഥ പേര്.

 

Krithika Kannan