2007ല്‍ പുറത്തിറങ്ങിയ നിവേദ്യത്തിലൂടെ മലയാളസിനിമയിലെത്തിയ നായികയാണ് ഭാമ. മലയാളത്തില്‍ തുടങ്ങിയെങ്കിലും താരം തിളങ്ങിയത് കന്നഡയിലായിരുന്നു. കുറച്ചു മലയാളം ചിത്രങ്ങളെ ചെയ്തുവെങ്കിലും ഭാമ എന്നും മലയാളിയ്ക്ക് വീട്ടിലെ അംഗം തന്നെയാണ്.
സിനിമാ ലോകത്ത് സജീവമായിരുന്ന താരം വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. 2020 ജനുവരിയില്‍ വിവാഹിതയായ ഡിസംബറില്‍ തന്നെ ഒരു പെണ്‍കുഞ്ഞ് ജനിച്ചു. ഗര്‍ഭകാലത്തെ വിശേഷങ്ങളൊന്നും താരം പങ്കുവച്ചിരുന്നില്ല.
നടി ഗര്‍ഭിണിയാണെന്ന വിവരം പോലും ആരാധകര്‍ അറിഞ്ഞിരുന്നില്ല. ലോക്ക് ഡൗണ്‍ കാലം ആയിരുന്നതുകൊണ്ട് പുറത്തേക്ക് പോലും ഇറങ്ങാതെ ഇരിക്കുമ്പോഴാണ് ഗര്‍ഭിണിയാവുന്നത് എന്നാണ് നടി പറഞ്ഞത്. മകളുടെ പിറന്നാള്‍ ദിനത്തിലാണ് ആദ്യമായി താരം കുഞ്ഞിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.
വീട്ടില്‍ വെറുതെ ഇരിക്കാന്‍ ഇഷ്ടമില്ലാത്ത ആളായിരുന്നു ഞാന്‍. അതുകൊണ്ട് ഗര്‍ഭകാലം എന്നെ സംബന്ധിച്ചിടത്തോളം പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു എന്ന് ഭാമ വ്യക്തമാക്കുന്നു. വിവാഹം കഴിഞ്ഞ് ഹണിമൂണ്‍ യാത്രകള്‍ക്ക് ഒരുങ്ങുമ്പോഴാണ് ലോക്ക് ഡൗണ്‍ വരുന്നത്. ഈ സമയത്താണ് ഗര്‍ഭിണിയായതെന്നും താരം പറയുന്നു.
ഇപ്പോള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന മകള്‍ ഗൗരിയുടെ ചിത്രങ്ങള്‍ വൈറലാകാറുണ്ട്. സജീവമായ താരം തന്റെ പുതിയ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. മകള്‍ ഗൗരിയുടെ ആദ്യ പൊതുവേദി എന്ന് പറഞ്ഞ് താരം പങ്കുവെച്ച ചിത്രങ്ങളും വൈറലായിരുന്നു.
ഇപ്പോള്‍ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ‘LET’S SEE HOW FAR I CAN GO’ എന്ന ക്യാപ്ഷനില്‍ താരം പങ്കുവെച്ച വര്‍ക്കൗട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്….
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…