എനിയ്ക്ക് എത്ര ദൂരം പോകാനാവുമെന്ന് നോക്കൂ! പുതിയ ചിത്രവുമായി ഭാമ

2007ല്‍ പുറത്തിറങ്ങിയ നിവേദ്യത്തിലൂടെ മലയാളസിനിമയിലെത്തിയ നായികയാണ് ഭാമ. മലയാളത്തില്‍ തുടങ്ങിയെങ്കിലും താരം തിളങ്ങിയത് കന്നഡയിലായിരുന്നു. കുറച്ചു മലയാളം ചിത്രങ്ങളെ ചെയ്തുവെങ്കിലും ഭാമ എന്നും മലയാളിയ്ക്ക് വീട്ടിലെ അംഗം തന്നെയാണ്. സിനിമാ ലോകത്ത് സജീവമായിരുന്ന താരം…

2007ല്‍ പുറത്തിറങ്ങിയ നിവേദ്യത്തിലൂടെ മലയാളസിനിമയിലെത്തിയ നായികയാണ് ഭാമ. മലയാളത്തില്‍ തുടങ്ങിയെങ്കിലും താരം തിളങ്ങിയത് കന്നഡയിലായിരുന്നു. കുറച്ചു മലയാളം ചിത്രങ്ങളെ ചെയ്തുവെങ്കിലും ഭാമ എന്നും മലയാളിയ്ക്ക് വീട്ടിലെ അംഗം തന്നെയാണ്.

സിനിമാ ലോകത്ത് സജീവമായിരുന്ന താരം വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. 2020 ജനുവരിയില്‍ വിവാഹിതയായ ഡിസംബറില്‍ തന്നെ ഒരു പെണ്‍കുഞ്ഞ് ജനിച്ചു. ഗര്‍ഭകാലത്തെ വിശേഷങ്ങളൊന്നും താരം പങ്കുവച്ചിരുന്നില്ല.

നടി ഗര്‍ഭിണിയാണെന്ന വിവരം പോലും ആരാധകര്‍ അറിഞ്ഞിരുന്നില്ല. ലോക്ക് ഡൗണ്‍ കാലം ആയിരുന്നതുകൊണ്ട് പുറത്തേക്ക് പോലും ഇറങ്ങാതെ ഇരിക്കുമ്പോഴാണ് ഗര്‍ഭിണിയാവുന്നത് എന്നാണ് നടി പറഞ്ഞത്. മകളുടെ പിറന്നാള്‍ ദിനത്തിലാണ് ആദ്യമായി താരം കുഞ്ഞിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

വീട്ടില്‍ വെറുതെ ഇരിക്കാന്‍ ഇഷ്ടമില്ലാത്ത ആളായിരുന്നു ഞാന്‍. അതുകൊണ്ട് ഗര്‍ഭകാലം എന്നെ സംബന്ധിച്ചിടത്തോളം പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു എന്ന് ഭാമ വ്യക്തമാക്കുന്നു. വിവാഹം കഴിഞ്ഞ് ഹണിമൂണ്‍ യാത്രകള്‍ക്ക് ഒരുങ്ങുമ്പോഴാണ് ലോക്ക് ഡൗണ് വരുന്നത്. ഈ സമയത്താണ് ഗര്‍ഭിണിയായതെന്നും താരം പറയുന്നു.

ഇപ്പോള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന മകള്‍ ഗൗരിയുടെ ചിത്രങ്ങള്‍ വൈറലാകാറുണ്ട്. സജീവമായ താരം തന്റെ പുതിയ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. മകള്‍ ഗൗരിയുടെ ആദ്യ പൊതുവേദി എന്ന് പറഞ്ഞ് താരം പങ്കുവെച്ച ചിത്രങ്ങളും വൈറലായിരുന്നു.

 

View this post on Instagram

 

A post shared by Bhamaa (@bhamaa)


ഇപ്പോള്‍ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ‘LET’S SEE HOW FAR I CAN GO’ എന്ന ക്യാപ്ഷനില്‍ താരം പങ്കുവെച്ച വര്‍ക്കൗട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്….