നടി ഭാമ വിവാഹിതയായി !! വിവാഹ വീഡിയോ കാണാം

മലയാളികളുടെ പ്രിയ നടി ഭാമ ഇന്ന് വിവാഹിതയായി , കുറച്ച്‌  ദിവസങ്ങളായി ഭാമയുടെ വിവാഹ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്, വിവാഹം ആഘോഷമാക്കുകയാണ് ഭാമ, ഭാമ വിവാഹിതയാകുന്നു എന്ന വാർത്ത അടുത്തിടെ സോഷ്യൽ മീഡിയയിൽ തിളങ്ങിയിരുന്നു,

പിന്നാലെ നടിയുടെ വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു, പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിൽ കൂടിയാണ് നടി വിവാഹിതയാകാൻ പോകുന്നു എന്ന വാർത്ത പുറത്ത് വിട്ടത്, ബിസിനസുകാരനായ അരുണ്‍ ആണ് ഭാമയെ വിവാഹം കഴിക്കാന്‍ പോവുന്നത്.  ഭാമയുടെ സഹോദരി ഭര്‍ത്താവിന്റെ സഹപാഠി കൂടിയാണ് അരുണ്‍. ചെന്നിത്തലയിലാണ് അരുണിന്റെ നാട്.

വര്‍ഷങ്ങളായി വിദേശത്താണ്. പ്ലസ് ടു കഴിഞ്ഞ് കാനഡയിലെത്തിയ അരുണ്‍ ഇപ്പോള്‍ കൊച്ചിയില്‍ സെറ്റില്‍ഡ് ആവാനുള്ള തയ്യാറെടുപ്പിലാണ്. കോട്ടയത്ത് നിന്നുമാണ് വിവാഹം. കൊച്ചിയില്‍ റിസ്പഷന്‍ ഒരുക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം ഭാമയുടെ ഹാൻദി  ചിത്രങ്ങൾ വൈറൽ ആയിരുന്നു. ഉണ്ടകണ്ണുകളും നാടന്‍ സൗന്ദര്യവുമായിരുന്നു പിന്നീട് ഭാമയെ പ്രശസ്തിയിലേക്ക് എത്തിച്ചത്.

മലയാളത്തിലാണ് ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളതെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷ ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്. കുറച്ച് കാലമായി നടി സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്ത് മാറി നില്‍ക്കുകയായിരുന്നു.2017 ല്‍ കന്നഡയില്‍ നിന്നും പുറത്തിറങ്ങിയ രാഗ ആണ് ഭാമ അഭിനയിച്ച് തിയറ്റററുകളിലേക്ക് എത്തിയ അവസാന ചിത്രം. രേഖിത രാജേന്ദ്ര കുറുപ്പ് എന്നാണ് ഭാമയുടെ യഥാര്‍ത്ഥ പേര്.

വീഡിയോ കാണാം

കടപ്പാട് :  Indian Cinema Gallery

Krithika Kannan