ഈ അമ്മയ്ക്കും ഉണ്ട് രണ്ടു മക്കൾ, കണ്ടാൽ ഇതുവഴി ഒന്ന് വരാൻ പറയണേ!! പൂർണിമയ്ക്ക് കിടിലൻ മറുപടി കൊടുത്ത് മല്ലിക സുകുമാരൻ

കുടുംബത്തിലെ വിശേഷങ്ങൾ എല്ലാം സസ്യൽ മീഡിയയിൽ കൂടി പങ്കു വെക്കുന്ന ആളാണ് പൂർണിമ, അതെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറുകയറും ചെയ്യും, ഇന്ദ്രജിത്തിനും മക്കൾക്കുമൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളുമായി പൂർണിമ പങ്കു വെക്കാറുള്ളത്, മകൾ നക്ഷത്രയും ഒപ്പമുള്ള പൂര്ണിമയുടെ പുതിയ ചിഹ്‌റം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു, നാച്ചുവിനെ ഉമ്മ വെക്കുന്ന ചിത്രമാണ് പൂർണിമ അപ്പക്‌ വെച്ചിരുന്നത്.

ചിത്രത്തിനാപ്പം പൂര്‍ണിമ ഫേസ്ബുക്കില്‍ കുറിച്ച കാര്യങ്ങളും ശ്രദ്ധേയമായി മാറിയിരുന്നു. അടുപ്പം സ്വാതന്ത്യത്തെ തടസ്സപ്പെടുത്തുന്നില്ല. അത് വളര്‍ത്തുന്നു. നിങ്ങളുടെ കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിക്കുക. എന്തു തന്നെ ആയാലും നിങ്ങള്‍ അവരെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് അവരോട് പറയുക.

ഇങ്ങനെ ആയിരുന്നു പൂർണമായ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നത്, ആ പോസ്റ്റിനു താഴെ കമ്മെന്റുമായി മല്ലിക സുകുമാരൻ എത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത്, ഈ അമ്മയ്ക്കും ഉണ്ട് രണ്ടു മക്കൾ ആർ കാണുവാണെങ്കിൽ വല്ലപ്പോഴും ഇങ്ങോട്ട് ഒന്ന് വരാൻ പറയണം എന്നായിരുന്നു മല്ലിക കുറിച്ചത്,

മല്ലികയുടെ കമന്റിന് പിന്നാലെ ആശ്വസിപ്പിച്ച് ആരാധകര്‍ ഒന്നടങ്കം എത്തിയിരുന്നു. അമ്മയുടെ ഈ വാക്കുകള്‍ കേട്ടാല്‍ ലോകത്ത് എവിടെയാണെങ്കിലും ആ മക്കള്‍ പറന്നെത്തുമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ചര്‍ച്ച ചൂടു പിടിച്ചതോടെ വീണ്ടും കമന്റുമായി മല്ലിക സുകുമാരന്‍ എത്തിയിരുന്നു. അല്ലെങ്കിലും കൂടാറുണ്ട്. എന്റെ മൂത്ത മോളെ ഒന്നു ചൊടിപ്പിക്കാന്‍ പറഞ്ഞതല്ലേ എന്ന് മല്ലിക സുകുമാരന്‍ കുറിച്ചു.

Krithika Kannan