ഒരുകാലത്ത് ഒരുപാട് ആരാധകർ ഉണ്ടായിരുന്ന നടിയായിരുന്നു ഭാനുപ്രിയ

Follow Us :

നിരവധി ആരാധകരെ വളരെ ചുരുങ്ങിയ സമയം കൊണ്ട് സ്വന്തമാക്കിയ താരമാണ് ഭാനുപ്രിയ.  മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം  നിരവധി സിനിമകളാണ് താരം ചെയ്തത്. അത് കൊണ്ട് തന്നെ തെന്നിന്ത്യ മുഴുവൻ ആരാധകരും ഈ താര സുന്ദരിക്ക് ഉണ്ടായിരുന്നു. അഴകിയ രാവണൻ എന്ന ഒറ്റച്ചിത്രം മതി ഭാനുപ്രിയയെ ആരാധകർ ഓർമ്മിക്കാൻ. മലയാളത്തിനേക്കാൾ കൂടുതൽ അവസരങ്ങൾ താരത്തിനെ കാത്തിരുന്നത് തമിഴിലും തെലുങ്കിലും ഒക്കെയാണ്. എന്നാൽ ഭാനുപ്രിയയുടെ വ്യക്തിജീവിതത്തിനെ കുറിച്ച് അധികമാർക്കും അറിയില്ല എന്നതാണ് സത്യം. ബിസിനസ്മാൻ ആയ ആദർശ് കൗശൽ ആണ് ഭാനുപ്രിയയുടെ ഭർത്താവ്. ഇരുവരും ഏറെനാളത്തെ പ്രണയത്തിന് ശേഷമാണു വിവാഹിതർ ആയത്.

വീട്ടുകാർ ഇവരുടെ ബന്ധത്തെ ശക്തമായി എതിർത്തിരുന്നു. എന്നാൽ വീട്ടുകാരുടെ എതിർപ്പിനെ മറികടന്നാണ് ഇരുവരും വിവാഹിതർ ആയത്. 1998 ൽ ആണ് ഇരുവരും വിവാഹിതർ ആകുന്നത്. അതിന് ശേഷം ഇവർ അമേരിക്കയിലേക്ക് താരമാസം മാറിയിരുന്നു.  ഇരുവർക്കും ഒരു മകൾ കൂടി ജനിച്ചിരുന്നു. എന്നാൽ ഈ ബന്ധം അധികനാൾ മുന്നോട്ട് പോയില്ല എന്നതാണ് സത്യം. 2005 ൽ ഇരുവരും വിവാഹ മോചിതർ ആകുകയായിരുന്നു. ഭർത്താവുമായി പിരിഞ്ഞതോടെ വീണ്ടും ഭാനുപ്രിയ അമേരിക്കയിൽ നിന്ന് തിരിച്ച് ചെന്നൈയിലേക്ക് വരുകയും അഭിനയത്തിൽ സജീവമാകുകയും ചെയ്തിരുന്നു.

കഴിഞ്ഞ മുപ്പത് വർഷത്തിനിടയിൽ നൂറ്റിയന്പതിൽ പരം സിനിമയിൽ ആണ് ഭാനുപ്രിയ അഭിനയിച്ചത്. 2018 ൽ ആദർശ് ഹൃദയാഘാതം മൂലം മരണപ്പെടുകയും ചെയ്തിരുന്നു. അഭിനയത്തിൽ സജീവമായിരുന്ന ഭാനുപ്രിയ  വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിൽക്കുയായിരുന്നു. എന്നാൽ  വിവാഹ മോചനത്തിന് ശേഷം താരം വീണ്ടും തന്റെ തിരിച്ച് വരവ് നടത്തിയിരുന്നു. മങ്കഭാനു എന്നാണ് ഭാനുപ്രിയയുടെ യഥാർത്ഥ പേര്. ആന്ധ്രാ സ്വദേശിയായ ഭാനുപ്രിയയും കുടുംബവും ചെന്നൈയിലേക്ക് താമസം മാറിയിരുന്നു.