താൻ ചെയ്യുന്ന വർക്കിനെ വിമർശിക്കുന്നതിൽ തെറ്റ് ഇല്ല

നിരവധി ആരാധകർ ഉള്ള താരമാണ് ഭാവന. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിലേക്ക് വന്ന താരം നിരവധി ചിത്രങ്ങളുടെ ഭാഗമായിരിക്കുകയാണ്. നമ്മൾ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് വരുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് അവസരവും ലഭിച്ചു. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞത്. നായികയായാണ് താരം അധികം ചിത്രങ്ങളിലും എത്തിയത്. മലയാള സിനിമ പ്രേമികളുടെ ഇഷ്ട്ട നായികമാരിൽ ഒരാൾ ആയ ഭാവന കുറച്ച് കാലമായി മലയാള സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു.

ഇപ്പോഴിതാ നീണ്ട അഞ്ച് വർഷങ്ങൾക്ക് ശേഷം ഭാവന മലയാള സിനിമയിലേക്ക് തന്റെ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. എന്റെ ഇക്കയ്‌ക്കൊരു പ്രേമോണ്ടാർന്നു എന്ന ചിത്രത്തിൽ കൂടിയാണ് ഭാവന തന്റെ തിരിച്ച് വരവ് നടത്തിയിരിക്കുന്നത്. അഞ്ച് വർഷങ്ങൾക്ക് ശേഷം താൻ മലയാളത്തിലേക്ക് തിരിച്ച് വന്നതിനെ കുറിച്ച് തുറന്നു പറയുകയാണ് ഭാവന. താരത്തിന്റെ വാക്കുകൾ ഇങ്ങെന, സിനിമ അവസാനിപ്പിച്ചു പോകുന്നു എന്നൊന്നും ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ഒരു ബ്രേക്ക് എടുക്കണം എന്ന് തോന്നി. അങ്ങനെയാണ് ഞാൻ മലയാളത്തിൽ ബ്രേക്ക് എടുത്തത്. എന്നാൽ ആ സമയത്ത് ഞാൻ കന്നടയിൽ ഒക്കെ സിനിമ ചെയ്യുന്നുണ്ടായിരുന്നു.

കന്നടയിൽ സിനിമയും പരസ്യ ചിത്രങ്ങളും ഒക്കെ ചെയ്യുമ്പോഴും എന്റെ സ്വന്തം ഭാഷ പറഞ്ഞു അഭിനയിക്കാൻ ആയിരുന്നു എനിക്ക് ഇഷ്ട്ടം. താൻ ചെയ്യുന്ന ഒരു വർക്കിന്റെ കാര്യത്തിൽ തന്നെ കുറ്റം പറയുന്നത് മനസ്സിലാക്കാം. എന്നാൽ സോഷ്യൽ മീഡിയയിൽ കൂടി പലരും വ്യക്തിപരമായി അസഭ്യം പറയുകയും ചീത്ത വിളിക്കുകയും ഒക്കെ ചെയ്യാറുണ്ട്. എന്നാൽ അത് എന്തിനാണെന്ന് തനിക്ക് അറിയില്ല എന്നും സോഷ്യൽ മീഡിയ ദുരുപയോഗം വളരെ കൂടുതൽ ആണ് ഇപ്പോൾ എന്നും എല്ലാവരെയും സോഷ്യൽ മീഡിയ ദുരുപയോഗത്തിൽ ബോധവാന്മാർ ആക്കണം എന്നുമാണ് ഭാവന പറയുന്നത്.

Devika Rahul