ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഹണ്ട്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞയാഴ്ച്ച ആരംഭിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തെത്തിയിരിക്കുകയാണ്. നടൻ പൃഥ്വിരാജ് ആണ് സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്.
പോസ്റ്ററിൽ ഭാവനയുടെ മുഖം ഉൾപ്പെടുത്തി വേറിട്ട രീതിയിലുള്ള ചിത്രീകരണമാണ് നടത്തിയിരിക്കുന്നത്. മെഡിക്കൽ കോളേജ് ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ സസ്പെൻസിനും ഹൊററിനും പ്രാധാന്യമുള്ള ചിത്രമാണ് ‘ഹണ്ട്’. സ്ത്രീ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മെഡിക്കൽ കോളേജിലെ പി ജി റസിഡന്റ് ‘ഡോ. കീർത്തി’ എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. അതേ സമയം കീർത്തിയുടെ മുന്നിലെത്തുന്ന ഒരു കേസിന്റെ ചുരുളുകൾ അഴിക്കുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നത്.
അതിഥി രവി,രൺജി പണിക്കർ,അജ്മൽ അമീർ, രാഹുൽ മാധവ്, അനുമോഹൻ, ചന്തു നാഥ്, ജി സുരേഷ് കുമാർ നന്ദു ലാൽ, ഡെയ്ൻ ഡേവിഡ്, വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ദിവ്യാ നായർ, സോനു എന്നിവരാണ് സിനിമയിലെ പ്രധാന താരങ്ങൾ.ജയലക്ഷ്മി ഫിലിംസിന്റെ ബാനറിൽ കെ രാധാകൃഷ്ണനാണ് ചിത്രം നിർമിക്കുന്നത്.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…