മലയാളികളുടെ പ്രിയ താരമാണ് ഭാവന. ഇടവേളയ്ക്ക് ശേഷം താരം വീണ്ടും മലയാളത്തില്‍ സജീവമാകുകയാണ്. ഷറഫുദ്ദീന്റെ നായികയായി ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്..’ എന്ന സിനിമയിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്..’സെറ്റില്‍ നിന്നുള്ള ഹൃദ്യമായ ഒരു വിഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒരു നായ്ക്കുട്ടിയെ ഓമനിക്കുന്ന വിഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.
‘ഒരു മൃഗത്തെ സ്നേഹിക്കുന്നത് വരെ ഒരാളുടെ ആത്മാവിന്റെ ഒരു ഭാഗം ഉണര്‍ന്നിട്ടില്ല’- എന്ന് വിഡിയോ പങ്കുവച്ച് നടി കുറിച്ചു. ആദില്‍ മൈമൂനത്ത് അഷ്റഫ് ആണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്..’.സംവിധാനം ചെയ്യുന്നത്.
വിവാഹശേഷം ബാംഗ്ലൂരാണ് ഭാവന ഭര്‍ത്താവ് നവീനൊപ്പം താമസിക്കുന്നത്. അതുകൊണ്ടു തന്നെ വിവാഹശേഷം കന്നഡ സിനിമയിലാണ് താരം സജീവം.
അതേസമയം, സംവിധായകന് ഭദ്രന് ഒരുക്കുന്ന ചിത്രത്തിലും ഭാവന പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലാണ് ഷെയ്ന് നിഗത്തിന്റെ നായികയായി ഭാവന അഭിനയിക്കുക. താരത്തിന്റെ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധക ലോകം.
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…