‘തട്ടത്തില്‍ മറയത്തെ സുന്ദരി’! പുതിയ വീഡിയോയുമായി ഭാവന

മലയാളികളുടെ പ്രിയ താരമാണ് ഭാവന. ഇടവേളയ്ക്ക് ശേഷം താരം വീണ്ടും മലയാളത്തില്‍ സജീവമാകുകയാണ്. ഷറഫുദ്ദീന്റെ നായികയായി ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്..’ എന്ന സിനിമയിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്..’സെറ്റില്‍ നിന്നുള്ള ഹൃദ്യമായ ഒരു വിഡിയോയാണ് താരം…

മലയാളികളുടെ പ്രിയ താരമാണ് ഭാവന. ഇടവേളയ്ക്ക് ശേഷം താരം വീണ്ടും മലയാളത്തില്‍ സജീവമാകുകയാണ്. ഷറഫുദ്ദീന്റെ നായികയായി ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്..’ എന്ന സിനിമയിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്..’സെറ്റില്‍ നിന്നുള്ള ഹൃദ്യമായ ഒരു വിഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒരു നായ്ക്കുട്ടിയെ ഓമനിക്കുന്ന വിഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

‘ഒരു മൃഗത്തെ സ്‌നേഹിക്കുന്നത് വരെ ഒരാളുടെ ആത്മാവിന്റെ ഒരു ഭാഗം ഉണര്‍ന്നിട്ടില്ല’- എന്ന് വിഡിയോ പങ്കുവച്ച് നടി കുറിച്ചു. ആദില്‍ മൈമൂനത്ത് അഷ്റഫ് ആണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്..’.സംവിധാനം ചെയ്യുന്നത്.

വിവാഹശേഷം ബാംഗ്ലൂരാണ് ഭാവന ഭര്‍ത്താവ് നവീനൊപ്പം താമസിക്കുന്നത്. അതുകൊണ്ടു തന്നെ വിവാഹശേഷം കന്നഡ സിനിമയിലാണ് താരം സജീവം.

അതേസമയം, സംവിധായകന്‍ ഭദ്രന്‍ ഒരുക്കുന്ന ചിത്രത്തിലും ഭാവന പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലാണ് ഷെയ്ന്‍ നിഗത്തിന്റെ നായികയായി ഭാവന അഭിനയിക്കുക. താരത്തിന്റെ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധക ലോകം.