മൈക്കിളപ്പനാവാനൊരുങ്ങി ചിരഞ്ജീവി;’ഭീഷ്മപർവ്വം’ തെലുങ്കിലേക്ക്

മലയാളത്തിൽ നിന്ന് മറൊരു സൂപ്പർ ഹിറ്റ് ചിത്രം കൂടി ഒരുങ്ങുന്നു.ഹെലൻ, കപ്പേള,ജോസഫ്, ബ്രോ ഡാഡി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളുടെ റീമേക്കുകൾക്ക് ശേഷം മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ ‘ഭീഷ്മപർവ്വം’തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു എന്നാണ് പുറത്തുവരുന്ന വാർത്ത.


ഭീഷ്മപർവ്വത്തിലെ മമ്മുട്ടിയുടെ മൈക്കിളപ്പനാവുന്നത് തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവിയാണ്.നടൻ രാം ചരൺ ഭീഷ്മപർവ്വം റീമേക്കിനുള്ള അവകാശം സ്വന്തമാക്കി എന്നാണ് വിവരം. സൗത്ത് ഇന്ത്യൻ സിനിമകളുടെ വിവരങ്ങൾ അറിയിക്കുന്ന ട്വിറ്റർ പേജിലാണ് ഭീഷ്മപർവ്വത്തിന്റെ തെലുങ്ക് റീമേക്ക് ഒരുങ്ങുന്നുവെന്ന വിവരം പങ്കുവെച്ചിരിക്കുന്നത്.

അമൽ നീരദ് മമ്മൂട്ടി നായകനാക്കി എടുത്ത ചിത്രമാണ് ഭീഷ്മപർവ്വം വൻ വിജയമായിരുന്നു. അതേ സമയം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഗോഡ് ഫാദർ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. ലൂസിഫറിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാതമായി എത്തിയിരിക്കുന്നത് ചിരഞ്ജീവിയാണ്.

Aiswarya Aishu