ബിഗ് ബോസ് സീസൺ 5 കിരീടം ആർക്ക്? ഗ്രാൻറ് ഫിനാലെ പ്രഖ്യാപിച്ച് മോഹൻലാൽ!

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ പ്രോഗ്രാമായ ബിഗ് ബോസ് മലയാളം സീസൺ 5 എൺപത് എപ്പിസോഡുകൾ പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്. ഷോ ഫൈനലിലേക്ക് അടുക്കുന്നു എന്ന് സാരം. ആരൊക്കെ ആകും ടോപ്പ് ഫൈവിൽ എത്തുകയെന്നും വിജയ കിരീടം ചൂടുകയെന്നും അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. വിവിധ ഫാൻ പേജുകളിൽ ടോപ്പ് ഫൈവിൽ എത്തുന്നവരെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ഈ അവസരത്തിൽ എന്നാകും ഫൈനൽ നടക്കുകയെന്ന് പറയുകയാണ് മോഹൻലാൽ.


ബിഗ് ബോസ് സീസൺ അഞ്ചിന്റെ ഫിനാലെ ജൂലൈ രണ്ടിന് നടക്കുമെന്ന മോഹൻലാൽ അറിയിച്ചു. അന്നേദിവസം വൈകുന്നേരം ഏഴ് മണി മുതൽ ഷോ ആരംഭിക്കും. ഫൈനലിൽ ആരാകും വിജയി ആകുകയെന്ന് അറിയാൻ താനും ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നുംതാരം പറയുന്നു.

എയർടെൽ ഫൈവ് ജി പ്ലസ് ബിഗ് ബോസ് സൂപ്പർ ഫാൻ കോണ്ടസ്റ്റ് വിന്നർ അഞ്ജിമ പി ജെയുടെ ചോദ്യത്തിന് ആയിരുന്നു മോഹൻലാലിന്റെ ഈ മറുപടി.18 മത്സരാർത്ഥികളുമായാണ് ഇത്തവണ ബിഗ് ബോസ് ആരംഭിച്ചത്.

റെനീഷ റഹ്‌മാൻ, അഖിൽ മാരാർ, റിനോഷ് ജോർജ്, നാദിറ മെഹ്‌റിൻ, ഐശ്വര്യ ലച്ചു, ഷിജു എ ആർ,സെറീന, ശോഭ വിശ്വനാഥ്, സാഗർ സൂര്യ, വിഷ്ണു ജോഷി, എയ്ഞ്ചലിൻ മരിയ, ശ്രീദേവി മേനോൻ, ജുനൈസ്,മനീഷ കെ എസ്, അനിയൻ മിഥുൻ, ശ്രുതി ലക്ഷ്മി, ഗോപിക ഗോപി,അഞ്ജൂസ് റോഷ് എന്നിവരായിരുന്നു മത്സരാർത്ഥികൾ. നിലവിൽ, റെനീഷ, ജുനൈസ്, വിഷ്ണു, അഖിൽ മാരാർ, ഷിജു, ശോഭ, റിനോഷ്, നാദിറ, അനിയൻ മിഥുൻ ,സെറീന എന്നിവരാണ് ഷോയിലുള്ളത്.

Aiswarya Aishu