ബിഗ് ബോസ് മലയാളം സീസണ് 5 പുരോഗമിക്കുകയാണ്. ഷോ തുടങ്ങി ഒരുമാസം പിന്നിട്ടുകഴിഞ്ഞു, ഇതിനോടകം എലിമിനേഷനുകളും നടക്കുന്നുണ്ട്. ഷോയില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായെത്തിയ ഹനാനും ഐശ്വര്യ സുരേഷ് (ലച്ചു) ആരോഗ്യ കാരണങ്ങളാലും പുറത്തുപോയിരിക്കുകയാണ്.
ഷോയിലെ ശ്രദ്ധേയയായ മത്സരാര്‍ഥിയായിരുന്നു ലച്ചു. ഇപ്പോഴിതാ ഷോ വിട്ടിറങ്ങിയ താരം വിമാനത്താവളത്തിലെത്തിയ വീഡിയോയാണ് വൈറലാകുന്നത്. താരത്തിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പങ്കാളിയും എത്തിയിരുന്നു. തന്റെ പാര്ട്ണറെയും പരിചയപ്പെടുത്തിയിരിക്കുകയാണ് ലച്ചു .
മുംബൈ സ്വദേശിയായ ശിവാജിയാണ് ഐശ്വര്യയുടെ പാര്‍ട്ണര്‍. സംവിധായകനും ഫോട്ടോഗ്രാഫറുമാണ് ശിവാജി. മുംബൈയില്‍ നിന്നും കൊച്ചി വിമാനത്താവളത്തിലാണ് ലച്ചു എത്തിയത്.
ഇനി സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണെന്നും ലച്ചു പങ്കുവച്ചു. നടന് അക്ഷയ് രാധാകൃഷ്ണനൊപ്പമുള്ള മ്യൂസിക് വിഡിയോ ഉടന്‍ റിലീസ് ചെയ്യുമെന്നും ഐശ്വര്യ പറഞ്ഞു.
2018ല്‍ പുറത്തിറങ്ങിയ കളി എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. സെയ്ഫ്, തിങ്കളാഴ്ച നിശ്ചയം എന്നിവയാണ് ലച്ചുവിന്റെ മറ്റ് പ്രധാന സിനിമകള്‍. ജയം രവിയും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് റിലീസിനൊരുങ്ങുന്ന തമിഴ് ചിത്രം ഇരൈവനിലും ലച്ചു അഭിനയിച്ചിട്ടുണ്ട്.
അഭിനേത്രി മാത്രമല്ല, മോഡലിങ് രംഗത്തും മികവ് തെളിയിച്ച ആളാണ് ലച്ചു. ദിസ് ഈസ് ലച്ചുഗ്രാം എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ സജീവമാണ് താരം. നരവധി വിവാദ ഫോട്ടോഷൂട്ടിലും താരം എത്തിയിരുന്നു. പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റിക്കൊണ്ടുള്ള നഗ്ന ഫോട്ടോഷൂട്ട് വൈറലായിരുന്നു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…