അഭിനയത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങി അഖിൽ മാരാർ ? അൽഫോൺസ് പുത്രനൊപ്പം ബിഗ് ബോസ് താരം

ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ വിജയായി എത്തിയതോടെ അഖിൽ മാരാരിന്റെ ജീവിതം തന്നെ മാറി മറിഞ്ഞിരിക്കുകയാണ്. 80% വോട്ടിങ് ഭൂരിപക്ഷത്തിൽ ആണ് അഖിൽ മാരാർ ബിഗ് ബോസ് മലയാളം സീസൺ 5ന്റെ വിജയകിരീടം ചൂടിയത്. ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തിറങ്ങി നാട്ടിൽ എത്തിയതോടെ ആരാധകർ താരത്തെ വളയുന്ന അവസ്ഥ വരെയാണ് ഉണ്ടായത്.

അഖിൽ മാരാരിന്റെ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് സംവിധായകൻ അൽഫോൻസ് പുത്രനൊപ്പമുള്ള അഖിൽ മാരാരിന്റെ ഒരു ചിത്രമാണ്. ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ അഖിൽ അഭിനയിക്കാൻ തയ്യാറാകുകയാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

ബിഗ് ബോസ് ഹൗസിൽ നിന്നും ഇറങ്ങിയതിനു പിന്നാലെ ട്രോഫിയുമായി അഖിൽ നേരെ പോയത് നടൻ ജോജു ജോർജിന്റെ അടുത്തേക്കായിരുന്നു. അതും വലിയ വാർത്തയായിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ അൽഫോൻസിനൊപ്പമുള്ള അഖിലിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്.