Film News

സ്വപ്ന കിരീടവും 35 ലക്ഷം രൂപ ക്യാഷ് പ്രൈസും കിട്ടിയ താരം; ഒടുവിൽ പല്ലവി പ്രശാന്തിന് ജാമ്യം, ബിഗ്ബോസ് സംഘാടകർക്കെതിരെ അന്വേഷണം?

ബിഗ് ബോസ് തെലുങ്ക് സീസൺ ഏഴ് അവസാനിച്ചതിന് ശേഷമുള്ള നടന്ന പ്രശ്നങ്ങളെ തുടർന്ന് ജുഡീഷ്യൽ റിമാൻഡിലായിരുന്ന വിജയി പല്ലവി പ്രശാന്തിനിന് ജാമ്യം. ഡിസംബർ 17ന് ബിഗ് ബോസിന്റെ ഗ്രാൻഡ് ഫിനാലെ തുടർന്ന് നടന്ന ആക്രമ സംഭവങ്ങളിൽ ഷോ സംഘാടകർക്ക് നോട്ടീസ് നൽകുമെന്ന് ഹൈദരാബാദ് സിറ്റി പോലീസ് വ്യക്തമാക്കി. സംഘടകരുടെ പങ്ക് അന്വേഷിക്കുകയും അവർക്ക് നോട്ടീസ് നൽകുകയും ചെയ്യുമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്.

ഡിസംബർ 21ന്, ഷോയിലെ റണ്ണറപ്പായ അമർദീപ് ചൗധരിയുടെ കാർ ആരാധകർ നശിപ്പിച്ചതിനെ തുടർന്നാണ് ബിഗ് ബോസ് വിജയിയായ പല്ലവി പ്രശാന്ത് അറസ്റ്റിലായത്. ഇദ്ദേഹത്തിൻറെ സഹോദരൻ, സുഹൃത്ത് വിനയ്, ഡ്രൈവർമാരായ സായ്കിരൺ, രാജ് എന്നിവരും പിടിയിലായിരുന്നു. സർക്കാർ, സ്വകാര്യ സ്വത്ത് നശിപ്പിച്ചത് അടക്കം ഇവർക്കെതിരെ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. പുറത്തെ അക്രമ സംഭവങ്ങൾ പ്രശാന്തിന് അറിയില്ലെന്ന് പല്ലവി പ്രശാന്തിൻറെ അഭിഭാഷകർ കോടതിയിൽ പറഞ്ഞത്. ജാമ്യം ലഭിച്ചെങ്കിലും ചോദ്യം ചെയ്യലിനായി ഞായറാഴ്ച പോലീസിന് മുന്നിൽ ഹാജരാകാൻ പ്രശാന്തിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബർ 17നാണ് ബിഗ് ബോസ് തെലുങ്ക് സീസൺ 7 ഗ്രാൻഡ് ഫിനാലെ നടന്നത്. കടുത്ത മത്സരത്തിന് ശേഷമാണ് കോമണറായി ഷോയിൽ എത്തിയ പല്ലവി പ്രശാന്ത് വിജയിയായത്. പല്ലവി പ്രശാന്തിന് കിരീടവും 35 ലക്ഷം രൂപ ക്യാഷ് പ്രൈസുമാണ് ലഭിച്ചത്.

അമർദീപ് ആണ് രണ്ടാം സ്ഥാനത്ത് എത്തിയത്. എന്നാൽ വിജയിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ഫൈനൽ ഷൂട്ട് ചെയ്ത അന്നപൂർണ്ണ സ്റ്റുഡിയോയ്ക്ക് മുന്നിലാണ് പ്രശ്നങ്ങളുണ്ടായത്. വിജയി ആരെന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പല്ലവി പ്രശാന്തിൻറെയും അമർദീപിൻറെയും ആരാധകർ കൂട്ടമായി എത്തിയിരുന്നു. ടൈറ്റിൽ പ്രഖ്യാപനത്തിന് ശേഷം ഈ ആൾക്കൂട്ടത്തിനിടയിൽ തന്നെ സംഘർഷമുണ്ടാവുകയായിരുന്നു. ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തിയ മത്സരാർഥികളുടെ ആരാധകർക്കിടയിലുണ്ടായ പോര് കലാപമായി മാറുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

Gargi