‘സ്വന്തമായി ചെയ്യാനറിയില്ല, അധ്വാനിച്ച് ചെയ്തത് അടിച്ച് മാറ്റി പച്ച സംസ്‌കൃതത്തില്‍ പറഞ്ഞാല്‍ മതിയല്ലോ’- ബിജിപാല്‍

കന്നഡ ചിത്രം കാന്താരയിലെ ‘വരാഹ രൂപം’ പാട്ട് വിവാദത്തില്‍ പ്രതികരിച്ച് സംഗീത സംവിധായകന്‍ ബിജിപാല്‍. കാന്താരയിലെ വരാഹരൂപം..’ എന്ന ഗാനം തൈക്കുടം ബ്രിഡ്ജിന്റെ ‘നവരസം’ എന്ന ഗാനത്തിന്റെ കോപ്പിയടിയാണെന്നാണ് വിവാദമായിരിക്കുന്നത്. തൈക്കുടം ബ്രിഡ്ജിന്റെ ടൈറ്റില്‍ ഗാനത്തിന്റെ കോപ്പിയടിയാണെന്നാണ് ആരോപണം നിറയുന്നത്. തൈക്കുടം ബ്രിഡ്ജിന്റെ ആരോപണത്തിന് പിന്നാലെയാണ് ബിജിപാലിന്റെ പ്രതികരണവും.

സ്വന്തമായി ചെയ്യാനറിയില്ല അതുകൊണ്ട് ബോധമുള്ളവര്‍ അധ്വാനിച്ച് ചെയ്തത് അടിച്ച് മാറ്റി എന്ന് പച്ച സംസ്‌കൃതത്തില്‍ പറഞ്ഞാല്‍ മതിയല്ലോ എന്നാണ് വിവാദത്തില്‍ ബിജിപാല്‍ പ്രതികരിച്ചിരിക്കുന്നത്.

‘സ്വന്തമായി ചെയ്യാനറിയില്ല അതുകൊണ്ട് ബോധമുള്ളവര്‍ അധ്വാനിച്ച് ചെയ്തത് അടിച്ച് മാറ്റി എന്ന് പച്ച സംസ്‌കൃതത്തില്‍ പറഞ്ഞാല്‍ മതിയല്ലോ’- ബിജിപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, തൈക്കുടം ബ്രിഡ്ജിന്റെ നവരസത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടിട്ടേ ഉള്ളൂവെന്നാണ് കാന്താര ടീമിന്റെ വാദം. എന്നാല്‍ തങ്ങള്‍ക്ക് അര്‍ഹമായ അവകാശം ലഭിക്കും വരെ പോരാടുമെന്നും തൈക്കൂടം ബ്രിഡ്ജ് മാനേജര്‍ സുജിത്ത് ഉണ്ണിത്താന്‍ പറഞ്ഞു.

2016ല്‍ മാതൃഭൂമി ലോഞ്ച് ചെയ്ത ആല്‍ബമാണ് തൈക്കുടം ബ്രിഡ്ജിന്റെ നവരസം. ‘കാന്താരയിലെ പാട്ട് റിലീസായ പിറ്റേന്ന് തന്നെ കര്‍ണാടകയിലെ മ്യൂസിക് ഫ്രറ്റേണിറ്റിയിലുള്ള സംഗീതഞ്ജരും ആരാധകരും വിളിച്ച് പാട്ടിനെ കുറിച്ച് സംസാരിച്ചു.

നമ്മളാണോ ചെയ്തത് എന്ന് ചോദിച്ചു. ക്രെഡിറ്റ്സിലൊന്നും പേരു കണ്ടില്ലെന്നും പറഞ്ഞു. ടീമിന്റെ പാട്ട് തന്നെയാണെന്ന് പറഞ്ഞുമെല്ലാം ഒരുപാട് പേര്‍ വിളിച്ചു. മാത്രമല്ല വീഡിയോയിലും നല്ല സാമ്യമുണ്ട്. അങ്ങനെയാണ് ഇക്കാര്യം ശ്രദ്ധിച്ചതെന്നും സുജിത്ത് പറയുന്നു.

സാധാരണ ഞങ്ങളുടെ പാട്ടുകള്‍ ഒരു തേര്‍ഡ് പാര്‍ട്ടി എടുക്കുമ്പോള്‍ അവര് നമ്മളെ ബന്ധപ്പെട്ട് കോപ്പിറൈറ്റ് എടുക്കുകയും പെയ്മെന്റ് നല്‍കുകയും ചെയ്യാറുണ്ട്. മുമ്പ് പല പാട്ടുകളും അങ്ങനെ നല്‍കിയിട്ടുള്ളതാണ്.

എന്നാല്‍, ഈ പാട്ടിന്റെ കാര്യത്തില്‍ ഞങ്ങള്‍ ഒന്നും അറിഞ്ഞിട്ടില്ല. കാന്താരയുടെ സംഗീത സംവിധായകന്റെ ഒരു ഇന്റര്‍വ്യൂവില്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ രാഗം ഒന്നായതുകൊണ്ട് സാമ്യം തോന്നുന്നതാണെന്നും ഇന്‍സ്പിരേഷനേ ഉള്ളൂ എന്നുമാണ് പറഞ്ഞത്.

അതേസമയം, ഇവിടെ ഇന്‍സ്പിരേഷനല്ല പ്ലേജറിസമാണ് നടന്നിരിക്കുന്നത്. തൈക്കൂടത്തിന്റെ പാട്ട് അതേപടി കോപ്പിയടിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും സുജിത്ത് പറഞ്ഞു.

Anu

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

1 hour ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

1 hour ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

2 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

5 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago