Film News

വെറുതെ കണ്ണുകള്‍ കൊണ്ട് കാണേണ്ട സിനിമയല്ല, അനുഭവിക്കേണ്ട സിനിമ!!

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ആടുജീവിതം തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. പ്രേക്ഷക പ്രതീക്ഷകള്‍ എല്ലാം നിലനിര്‍ത്തിയിരിക്കുകയാണ് ചിത്രം. ബ്ലെസിയുടെ വര്‍ഷങ്ങളുടെ കഠിനാധ്വാനവും പൃഥ്വിയുടെ ആത്മസമര്‍പ്പണവുമായപ്പോള്‍ ആടുജീവിതം പ്രേക്ഷകര്‍ക്കും നല്ല അനുഭൂതിയായി. സോഷ്യല്‍ മീഡിയയില്‍ നിറയെ ചിത്രത്തിനുള്ള അഭിനന്ദനങ്ങളാണ് നിറയുന്നത്.

ചിത്രത്തിനെ അഭിനന്ദിച്ച് ബിജിത്ത് വിജയന്‍ പങ്കുവച്ച പോസ്റ്റ് വൈറലായിരിക്കുകയാണ്. എന്താണോ പ്രതീക്ഷിച്ചത് അതിന്റെ നാലിരട്ടി മുകളില്‍ നില്‍ക്കുന്ന ഐറ്റമാണ് ആടുജീവിതമെന്ന് ബിജിത്ത് പറയുന്നു.

അടയാളപ്പെടുത്തുക കാലമേ നമ്മുടെ മലയാള സിനിമ ലോക സിനിമക്ക് മുന്നില്‍ തലയെടുപ്പോടെ നില്‍ക്കുന്ന സമയം.. ??

ആടുജീവിതം ????

എന്താണോ പ്രതീക്ഷിച്ചത് അതിന്റെ നാലിരട്ടി മുകളില്‍ നില്‍ക്കുന്ന ഐറ്റം.????

ഇന്റര്‍നാഷണല്‍ സ്റ്റഫ് എന്ന വാക്ക് പോലും പോരാതെ വരും ബ്ലെസ്സിയുടെ ആടുജീവിതത്തേ വിശേഷിപ്പിക്കാന്‍.

ഇതു വെറുതെ കണ്ണുകള്‍ കൊണ്ട് കാണേണ്ട സിനിമയല്ല

അനുഭവിക്കേണ്ട സിനിമയാണ്..??

മരുഭൂമിയിലെ കൊടുംചൂടും രാത്രിയിലെ മരംകോച്ചുന്ന തണുപ്പും മണല്‍കാറ്റിന്റെ ഭീകരതയുമൊക്കെ തിയേറ്ററില്‍ അനുഭവിച്ചു തന്നെയറിയാം..

അത്രക്ക് ക്വാളിറ്റി മേക്കിങ് ആണ് പടത്തിന്റേത്. AR റഹ്‌മാന്റെ ഇന്റര്‍നാഷണല്‍ അപ്പീലുള്ള സ്‌കോറും പ്രിത്വിയുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സും..

ആടുജീവിതം തീയറ്ററില്‍ തന്നെ രുചിച്ചറിയണം, എന്നാണ് ബിജിത് പങ്കുവച്ചത്.

Anu B