Film News

എന്റെ പോലീസ് വേഷം കണ്ടു പലരും പറഞ്ഞു ഞാൻ മമ്മൂക്കയെ ഇമിറ്റേറ്റ് ചെയ്യുകയാണെന്ന്; എന്നാൽ അങ്ങനെയല്ല, സംഭവത്തെ കുറിച്ച് ബിജു മേനോൻ

മലയാളത്തിൽ ഇപ്പോൾ വെത്യസ്ത വേഷങ്ങൾ ചെയ്യ്തുകൊണ്ടു സിനിമ പ്രേഷകരുടെ മനസിൽ ഇടം പിടിച്ച നടനാണ് ബിജു മേനോൻ, ഇപ്പോൾ താരം തന്റെ പോലീസ് വേഷങ്ങളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, തുടക്ക സമയത്തു ഒരുപോലെയുള്ള പോലീസ് വേഷങ്ങൾ ചെയ്യ്തപോൾ സുഹൃത്തുക്കൾ പോലും തന്നോട് പറഞ്ഞു മാറി ചിന്തിക്കണം എന്ന്, എന്നാൽ അതൊന്നും അത്ര കാര്യമാക്കിയതുമില്ല, പിന്നെ എനിക്ക് തന്നെ ബോറടിക്കാൻ തുടങ്ങി ബിജു മേനോൻ പറയുന്നു

പിന്നീടാണ് കണ്ടന്റുള്ള പോലീസ് വേഷങ്ങൾ ചെയ്യാൻ തുടങ്ങിയത്, അനുരാഗ കരിക്കിൻ വെള്ളം, അയ്യപ്പനും, കോശിയും പോലെയുള്ള ചിത്രങ്ങൾ ചെയ്യ്തത്, ആദ്യ കാലത്തു സിനിമയിൽ ഞാൻ മമ്മൂക്കയെ ഇമിറ്റേറ്റ് ചെയ്യുന്നു എന്ന് എല്ലാവരും പറയുമായിരുന്നു, എനിക്ക് അദ്ദേഹത്തിന്റെ രൂപ സാദ്രശ്യവും, ശബ്‌ദവും ആണെന്നാണ് പറയുന്നത്

അതിൽ പലതിലും നൂൽ പാലത്തിലെ പോലെ ആയിരുന്നു, ഒരിക്കലും ഞാൻ അറിഞ്ഞുകൊണ്ട് മമ്മൂക്കയെ ഇമിറ്റേറ്റ്  ചെയ്യതല്ല, അന്നത്തെ പോലീസ് കഥാപാത്രങ്ങൾ ഓറിയന്റഡ് ആണ്, കഥപാത്രങ്ങൾക്ക് എല്ലാം ഒരു ലാങ്ഗ്വേ ജ് ആണ്, അങ്ങനെ പറഞ്ഞുപോകുമ്പോൾ അറിയാതെ അനുകരണം വന്നു പോകുന്നതാണ് അല്ലാതെ ഒരിക്കലും അദ്ദേഹത്തെ അനുകരിക്കാൻ ശ്രമിച്ചതല്ല, ഇപ്പോൾ താരം അഭിനയിക്കുന്ന തുണ്ട് എന്ന ചിത്രത്തിലാണ്, ഇതിലും ഒരു പോലീസ് വേഷത്തിലാണ് നടൻ എത്തുന്നത്

 

Suji