നടനായും സംവിധായകനായും ഗായകനായും അങ്ങനെ സിനിമാ ലോകത്തെ ഓരോ മേഖലകളിലും തന്റെ മികവ് തെളിയിച്ച താരമാണ് പൃഥ്വിരാജ് സുകുമാരന്‍. മാതാപിതാക്കളുടെ പാത പിന്തുടര്ന്ന് സിനിമാ രംഗത്തേക്ക് എത്തിയ അദ്ദേഹം, ഒരു നടന് എന്ന നിലയില്‍ എന്നേ ശോഭിച്ചിരുന്നു. ലൂസിഫര്‍ എന്ന ഒറ്റ സിനിമകൊണ്ട് തന്നെ സംവിധാന മേഖലയിലുള്ള തന്റെ കഴിവും പൃഥ്വിരാജ് തെളിയിച്ചിരുന്നു, മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി എടുത്ത സിനിമ വമ്പന്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജ് എന്ന വ്യക്തിയെ കുറിച്ച് നടനും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുമായ ബിജു മേനോന് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
പൃഥ്വിരാജിനെ സിനിമയിലെ എന്‍സൈക്ലോപീഡിയ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. പൃഥ്വിരാജ്, സിനിമ എന്താണെന്ന് അരച്ച് കലക്കി കുടിച്ച വ്യക്തിയാണെന്നാണ് ബിജു മേനോന് പറയുന്നത്. സിനിമയെ കുറിച്ച് ഒരുപാട് പറയാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ടന്നെും ബിജു മേനോന് പറഞ്ഞു. സിനിമയെ കുറിച്ച് പറയുമ്പോള്‍ ഖോര ഖോരം സംസാരിക്കാന്‍ കഴിവുള്ള, എല്ലാ മേഖലകളും അറിയാവുന്ന ഒരു വ്യക്തിയാണ് പൃഥ്വി. അതേസമയം, എന്തുകാര്യവും പൃഥ്വിയോട് സംസാരിച്ചിരിക്കാന്‍ സാധിക്കും.. എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അയ്യപ്പനും കോശിയും എന്ന സിനിമയിലാണ് മലയാളത്തിന്റെ ഈ പ്രിയപ്പെട്ട രണ്ട് നടന്മാരും ഒന്നിച്ച് സ്ക്രീന്‍ പങ്കിട്ടത്. ഇരു കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചമായിരുന്നു. ഈ കോംബോ എന്നാണ് ഇനി ഒരിക്കല്‍ കൂടി കാണാനാവുക എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
അതേസമയം, സിനിമാ നിര്‍മ്മാണ രംഗത്തും സജീവമായ പൃഥ്വിരാജിന്റെ ഏറ്റവും പുതിയ സിനിമ ജനഗണമന ആയിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ ചിത്രം നേടുന്നത്. നടന് എന്നതിന് പുറമെ ഈ സിനിമ നിര്‍മ്മാണത്തിലും അദ്ദേഹം ഒരു പങ്ക് നിര്‍വ്വഹിച്ചിരുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…