ഒടുവിൽ ആ തീരുമാനം അറിയിച്ച് ബിജു മേനോൻ, ആകാംക്ഷയിൽ ആരാധകരും

ബിജു മേനോൻ പൊതുവേദികളിൽ എത്തുമ്പോൾ എല്ലാം ആരാധകർ പ്രധാനമായും ചോദിക്കുന്ന ചോദ്യം ആയിരുന്നു എന്നാണ് സംയുക്ത വർമ്മയുടെ തിരിച്ച് വരവ് എന്ന്. മലയാള സിനിമയിൽ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായത് കൊണ്ട് തന്നെ സംയുക്ത മലയാളികൾക്ക് അത്രയേറെ പ്രിയങ്കരിയായ നായിക നടി ആയിരുന്നു. എന്നാൽ എന്നാണു സിനിമയിലേക്ക് താരം തിരിച്ച് വരുന്നത് എന്നുമാത്രം ബിജുമേനോൻ കൃത്യമായ ഒരു മറുപടി പറഞ്ഞില്ലായിരുന്നു. എന്നാൽ ഇപ്പോഴിതാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആരാധകരുടെ വളരെ കാലങ്ങൾ കൊണ്ടുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് ബിജു മേനോൻ. പതിവ് പോലെ തന്നെ സിനിമയിലേക്കുള്ള  സംയുക്തയുടെ തിരിച്ച് വരവിനെ കുറിച്ച് ചോദിച്ചപ്പോൾ ആണ് ബിജു മേനോൻ പ്രതികരിച്ചത്.

ബിജു മേനോന്റെ വാക്കുകൾഇങ്ങനെ, സംയുക്ത ഇൻഡിപെൻഡന്റ് ആയ ഒരു വ്യ്കതിയാണ്. കരിയറിനെ കുറിച്ചുള്ള എന്ത് തീരുമാനവും എടുക്കുവാനുള്ള സ്വാതന്ത്രം സംയുക്തയ്ക്ക് ഉണ്ട്. ഒരിക്കലും ഞാൻ അവളുടെ തീരുമാനങ്ങളിൽ ഇടപെട്ടിട്ടില്ല. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കണം എന്നത് പൂർണമായും അവളുടെ തീരുമാനം മാത്രമാണ്. അതിൽ യാതൊരുവിധ സ്‌ട്രെസ്സും മറ്റെവിടെ നിന്നും അവൾക്ക് ഉണ്ടായിട്ടില്ല. ഞങ്ങൾക്ക് ഒരു മകൻ ഉണ്ട്, ദിക്ഷിത്. അവന്റെ കാര്യങ്ങൾ ശ്രദ്ധിച്ച് അവനെ നന്നായി വളർത്തണം എന്നാണു അവളുടെ ആഗ്രഹം. എപ്പോൾ വേണമെങ്കിലും അവൾക്ക് സിനിമയിലേക്ക് തിരിച്ച് വരവ് നടത്താം. അത് അവളുടെ ഇഷ്ട്ടം ആണ്. ആ ഇഷ്ടത്തിന് ആരും ഒരു തടസമാകില്ല. കാരണം അവൾ തീർത്തും ഒരു സ്വതന്ത്ര വ്യക്തിയാണ്. അവളുടെ ജീവിതത്തെ കുറിച്ച് തീരുമാനങ്ങൾ എടുക്കാനുള്ള അവകാശവും അവൾക്ക് മാത്രം ആണ് ഉള്ളത് എന്നുമാണ് ബിജു മേനോൻ പ്രതികരിച്ചത്.

ഒരുകാലത്ത് മലയാള സിനിമ പ്രേമികളുടെ പ്രിയങ്കരിയായ താരമായിരുന്നു സംയുക്‌ത വർമ്മ. അധികനാൾ സിനിമയിൽ അഭിനയിച്ചില്ല എങ്കിലും നിരവധി ആരാധകരെയാണ് താരം കുറഞ്ഞ സമയം കൊണ്ട് നേടിയെടുത്തത്. എന്നാൽ അധികം വൈകാതെ തന്നെ വിവാഹശേഷം താരം സിനിമയിൽ നിന്നും അപ്രത്യക്ഷ്യമായി.  സിനിമയിൽ ഹൈപ്പിൽ നിന്ന സമയത്ത് ആയിരുന്നു താരം വിവാഹിതയാകുന്നത്. അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ ഹിറ്റുകൾ ആയിരുന്നു. സിനിമയിൽ സജീവമല്ലെങ്കിലും സംയുകതയുടെയും ബിജു മേനോൻെറയും വിശേഷങ്ങൾ എല്ലാം രണ്ടു കൈയും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വീകരിക്കുന്നത്. ഇന്നും പൊതുസ്ഥലങ്ങളിൽ വെച്ച് ബിജു മേനോനോട് ആരാധകർ ചോദിക്കുന്ന പ്രധാന ചോദ്യമാണ് സംയുക്ത ഇനി സിനിമയിലേക്ക് തിരിച്ച് വരുമോ എന്നത്. കാരണം സംയുക്ത എന്ന നടി ഓരോ സിനിമ പ്രേഷകനെയും അത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്.

 

Sreekumar R