Film News

കോണ്‍സ്റ്റബിള്‍ ബേബി ജോണായി ബിജു മേനോന്‍!!! തുണ്ട് ക്യാരക്ടര്‍ പോസ്റ്റര്‍

ബിജു മേനോന്‍ നായകനായെത്തുന്ന ‘തുണ്ട്’ റിലീസിന്. ചിത്രത്തിലെ ബിജു മേനോന്റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ബിജു മേനോനാണ് ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. കോണ്‍സ്റ്റബിള്‍ ബേബി ജോണ്‍ എന്ന കഥാപാത്രമായിട്ടാണ് ബിജു മേനോന്‍ ചിത്രത്തിലെത്തുന്നത്.

നവാഗതനായ റിയാസ് ഷെരീഫാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ ബിജു മേനോനൊപ്പം യുവതാരങ്ങളും പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നുണ്ട്.സൂപ്പര്‍ഹിറ്റ് ചിത്രം തല്ലുമാലയുടെ നിര്‍മ്മാതാക്കളായ ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് ശേഷം ബിജു മേനോന്‍ വീണ്ടും ശക്തമായ പോലീസ് വേഷത്തിലെത്തുകയാണ് ചിത്രത്തിലൂടെ. ഫെബ്രുവരി 16 നാണ് തുണ്ട് തീയേറ്ററുകകളിലെത്തുന്നത്. ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അണിയറയിലാണ്.

ഷൈന്‍ ടോം ചാക്കോ, ഉണ്ണിമായ, അഭിരാം തട്ടത്തില്‍, എം.എസ് ഗോകുലന്‍, ഷാജു ശ്രീധരന്‍, ധര്‍മജന്‍, അല്‍ത്താഫ് സലിം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്. ജിംഷി ഖാലിദാണ് ചിത്രത്തിന് ക്യാമറ ഒരുക്കുന്നത്. വിനായക് ശശികുമാര്‍ ഗാനരചന, സംഗീത സംവിധാനം ഗോപി സുന്ദറാണ് നിര്‍വ്വഹിക്കുന്നത്.

Anu B