ആദ്യ സിനിമ തന്നെ പരാജയം ; സിനിമ വേണോ എന്ന ചോദ്യത്തിന് അച്ഛന്റെ മറുപടി അങ്ങനെ ! അതെല്ലാം പഠിപ്പിച്ചത് സുരേഷ് ഗോപി!

മലയാളി പ്രേക്ഷകർ ഒന്നടങ്കം നെഞ്ചിലേറ്റിയ താറ്റ്മന് ബിജു മേനോൻ. തുടക്കത്തിൽ നായകനായും പ്രതിനായകനായും സഹനായകനായും എല്ലാം താരം തിളങ്ങിയിരുന്നു. എന്നാൽ താരത്തിന്റെ രണ്ടാം വരവ് ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ളതാണ്. അതുവരെ ഉള്ളതിൽ നിന്നും മാറി വേറിട്ട അഭിനയ രീതി താരം കൊണ്ടുവന്നിരുന്നു. കോമഡി കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന തരത്തിൽ അവതരിപ്പിച്ചു. അതുകൊണ്ട് തന്നെ തുടർന്നുള്ള ബിജു മേനോൻ ചിത്രങ്ങൾ എല്ലാം വലിയ വിജയമാണ് കരസ്ഥമാക്കിയത്. എന്നാൽ ഇന്നിപ്പോൾ താരം തന്റെ സിനിമാജീവിതത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആയിരിയ്ക്കുന്നത്. ആദ്യത്തെ സിനിമ കഴിഞ്ഞ് ഒരു കണ്‍ഫ്യൂഷനില്‍ ഇരിക്കുകയായിരുന്ന ബിജുമേനോൻ തന്റെ പഠനം തുടരണമോ അതോ സിനിമയാണോ എന്നുള്ള ആശയക്കുഴപ്പത്തിലായിരുന്നു. തന്റെ ആദ്യ സിനിമ ഇറങ്ങിയ ശേഷം രണ്ടാമത്തെ സിനിമയ്ക്ക് ഒരാള്‍ അഡ്വാന്‍സ് തന്നു എന്നാല്‍ ആദ്യ സിനിമ പരാജയപ്പെട്ടതോടെ അവര്‍ ആ അഡ്വാന്‍സ് തിരികെ വാങ്ങി. ആ സമയത്ത് തനിക്കറില്ലായിരുന്നു എന്തായിരിക്കും സിനിമയിലെ തന്റെ ഭാവിയെന്ന്. എന്ത് ചെയ്യണമെന്ന് അറിയാതെ വന്നതോടെ അച്ഛനോട് ഉപദേശം തേടി. ഇതുവരെ എന്ത് ചെയ്തോ അത് തന്നെ ചെയ്യാൻ അച്ഛനും പറഞ്ഞു. ഇത്തവരെയും പഠിയ്ക്കുകയായിരുന്നു ബിജുമേനോൻ അത് തുടരാൻ ഇരുന്നപ്പോൾ ആണ് പ്രേം പ്രകാശിന്റെ ഹൈവെ എന്ന ചിത്രത്തിലേക്ക് വിളി വരുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രമായിരുന്നു ഹൈവേയിൽ. ഹൈവയില്‍ സുരേഷ് ഗോപി, ഭാനുപ്രിയ, ജനാര്‍ദ്ദനന്‍ തുടങ്ങിയവരായിരുന്നു ഉണ്ടായിരുന്നത്. വലിയ താരങ്ങള്‍ക്ക് ഒപ്പം അഭിനയിക്കുമ്പോള്‍ തനിക്ക് ഭയങ്കര ചമ്മലായിരുന്നു. ലൊക്കേഷനില്‍ താന്‍ അവരുടെ അടുത്തേക് പോകാതെ മാറി മാറി നില്‍ക്കും. അങ്ങനെയിരിക്കെ ബ്രേക്ക് ടൈമില്‍ സുരേഷേട്ടന്‍ തന്നെ വിളിച്ച് എന്താണ് മാറി നില്‍ക്കുന്നതെന്ന് ചോദിച്ചു. എല്ലാവരും ഒരുമിച്ചിരിക്കണമെന്നും ഒന്നിച്ച് ഭക്ഷണം കഴിക്കണമെന്നൊക്കെ പറഞ്ഞു. അത്തരത്തില്‍ തനിക്ക് ഊഷ്മളമായൊരു അനുഭവം ലഭിക്കുന്നത് സുരേഷ് ഗോപിയില്‍ നിന്നാണെന്നാണ് ബിജു മേനോന്‍ പറയുന്നത്.

Aswathy