ഇപ്പോൾ ഞാൻ കരയാറില്ല, അതിനു കാരണം എന്റെ അനുഭവങ്ങൾ തന്നെയാണ്, ബിന്ദു പണിക്കർ

ഒരുപാട് വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിൽ വിവാഹിതരായ താരദമ്പതികൾ ആണ് ബിന്ദുപണിക്കരും സായി കുമാറും, 2003 ൽ ആയിരുന്നു ബിന്ദുപണിക്കാരുടെ ആദ്യ ഭർത്താവ് മരണപ്പെടുന്നത്, ഈ സമയത്ത് കല്യാണി കൈക്കുഞ്ഞായിരുന്നു. സിനിമയിൽ ഇല്ലെങ്കിലും ടിക് ടോകിൽ കൂടി സെലിബ്രിറ്റി ആയ താരമാണ് കല്യാണി, തന്റെ അമ്മയുടെ സിനിമയിലെ കോമഡി വേഷങ്ങൾ ആയിരുന്നു കല്യാണി ചെയ്തിരുന്നത്. കല്യാണിയുടെ വീഡിയോകൾ ടിക് ടോകിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ന് വളരെ സന്തോഷത്തോടെ ഭർത്താവിനും മകൾക്കുമൊപ്പം കഴിയുകയാണ് ബിന്ദു പണിക്കർ.

കുറച്ച് നാളുകൾ സിനിമയിൽ നിന്ൻ വിട്ട് നിന്നെകിലും ഇന്ന് ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് താരം. ഇപ്പോഴിത ഒരു അഭിമുഖത്തിൽ തന്റെ ആദ്യ ഭർത്താവ് മരിച്ചപ്പോഴുള്ള അനുഭവങ്ങൾ തുറന്നു പറയുകയാണ് താരം. അതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്. ബിന്ദു പണിക്കരുടെ വാക്കുകൾ ഇങ്ങനെ, ഞങ്ങൾ ലൊക്കേഷനിൽ വെച്ചാണ് ആദ്യമായി കാണുന്നത്. അങ്ങനെ ഇഷ്ട്ടത്തിൽ ആയി. വീട്ടുകാർ ഞങ്ങളുടെ വിവാഹം നടത്തി തരുകയും ചെയ്തു. അങ്ങനെ ജീവിതം സന്തോഷമായി മുന്നോട്ട് പോകുകയായിരുന്നു. ഞങ്ങൾക്ക് ഒരു മകൾ ജനിക്കുകയും ചെയ്തു. അദ്ദേഹത്തിനു പെട്ടന്ന് ഫിറ്റ്‌സ് വരുകയായിരുന്നു.

ഫിറ്റ്‌സ് വന്നപ്പോൾ നാക്ക് മുറിഞ്ഞു പോകുകയും ചെയ്തിരുന്നു. ഞാൻ തന്നെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. കുറച്ച് ദിവസങ്ങൾ വെന്റിലേറ്ററിലും കിടന്നു. അദ്ദേഹം ആശുപത്രിയിൽ കിടന്നപ്പോഴും ഞാൻ അഭിനയിക്കാൻ പോയിരുന്നു. സാമ്പത്തികമായുള്ള ആവശ്യത്തിന് വേണ്ടിയാണു ഞാൻ പോയത്. എന്റെ ജീവിതത്തിലെ മൂന്നു ഘട്ടത്തിൽ മൂന്നു പ്രധാന പെട്ടവരെ എനിക്ക്നഷ്ടമായി . ഒന്ന് അച്ഛൻ, മറ്റൊരു ഭർത്താവ്, പിന്നെ എന്റെ ചേട്ടൻ. ഇത്രയേറെ അനുഭവങ്ങളിൽ കൂടി കടന്നു വന്നത് കൊണ്ടാകാം ഞാൻ ഇപ്പോൾ അങ്ങനെ കരയാറില്ല. എല്ലാത്തിനെയും നേരിടാറുണ്ട്. എന്റെ ജീവിതം എങ്ങനെയാണെന്ന് എനിക്ക് മാത്രമേ അറിയൂ. അത് കൊണ്ട് എന്നെ മറ്റുള്ളവർ വിമർശിച്ചാൽ എന്റെ അവസ്ഥ അവരെ പറഞ്ഞു ബോധ്യപ്പെടുത്തി അംഗീകരിപ്പിക്കാൻ എനിക്ക് താൽപ്പര്യമില്ല എന്നുമാണ് ബിന്ദു പണിക്കർ പറയുന്നത്.