മുപ്പത്തിനാല് ദിവസമാണ് വെന്റിലേറ്ററിൽ കഴിഞ്ഞത്!

മലയാള സിനിമ പ്രേമികൾക്ക് പ്രിയങ്കരിയായ മുതിർന്ന നടികളിൽ ഒരാളാണ് ബിന്ദു പണിക്കർ, കോമഡി വേഷങ്ങൾ ആണ് താരം കൂടുതലായും കൈകാര്യം ചെയ്യുന്നത്. ഇപ്പോൾ ടിക്‌ടോക് വഴി ബിന്ദു പണിക്കരുടെ മകളും പ്രശസ്തയായിരിക്കുകയാണ്. കുടുംബത്തോടെ ആണ് ഇവർ റ്റിക്റ്റോക്കിൽ എത്തുന്നത്. ബിന്ദു പണിക്കാരെ പോലെ സിനിമ താരമായ സായികുമാറിന്റെ ആണ് താരം തന്റെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത്, നിറയെ ഗോസിപ്പുകൾ വന്നതിനു ശേഷം ആണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷം ഇരുവരും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ആദ്യ ഭർത്താവ് ബിജു നായരുടെ മരണശേഷം വർഷങ്ങൾക്ക് ശേഷമാണു ബിന്ദു പണിക്കർ സായി കുമാറിന്റെ വിവാഹം കഴിക്കുന്നത്. ഭർത്താവ് മരണപ്പെട്ടു കഴിഞ്ഞു വീണ്ടും അഭിനയത്തിലേക്ക് ഇറങ്ങിയപ്പോൾ പല തരത്തിലുള്ള ഗോസിപ്പുകൾ തനിക്കെതിരെ ഉണ്ടായെന്നും ബിന്ദു പണിക്കർ നേരുത്തെ തന്നെ പറഞ്ഞിരുന്നു.

bindhu panicker life story

പത്താം വിവാഹവാർഷികത്തിനു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേയാണ് ബിജു എന്നെയും മകളെയും തനിച്ചാക്കി ഈ ലോകത്തിൽ നിന്നും പോയത്. അസ്സോസിയേറ്റ് ഡയറക്ടർ ആയിട്ടായിരുന്നു അന്ന് അദ്ദേഹം വർക്ക് ചെയ്തുകൊണ്ടിരുന്നത്. പെട്ടന്നാണ് ഒരു ദിവസം അദ്ദേഹത്തിന് ഹൃദയാഘാതം വന്നത്. മുപ്പത്തിനാല് ദിവസം ആണ് അദ്ദേഹം വെന്റിലേറ്ററിൽ കിടന്നത്. അന്ന് എനിക്ക് വർക്ക് ഉള്ള സമയം ആയിരുന്നു. നേര്ത്ത എഗ്രിമെന്റ് എഴുതിയ ജോലി ആയതിനാൽ അതിനു പോകാതിരിക്കാനും കഴിഞ്ഞില്ല. അങ്ങനെ മുപ്പത്തിയഞ്ചാം ദിവസം ആണ് അദ്ദേഹം ഈ ലോകത്തിൽ നിന്നും വിട പറയുന്നത്. അന്ന് മകൾക്ക് ഒരു വയസ്സ് മാത്രം ആയിരുന്നു പ്രായം ഉണ്ടായിരുന്നത്.

ജീവിതത്തിൽ നിഴൽ പോലെ കൂടെ ഉണ്ടായിരുന്ന ആൾ പെട്ടന്നൊരു ദിവസം പോയപ്പോൾ വല്ലാത്ത ഒരു അവസ്ഥയിൽ കൂടിയാണ് ഞാൻ കടന്ന് പോയത്. രണ്ടു മൂന്ന് വര്ഷം ഡിപ്രെഷനിൽ മുന്നോട്ട് പോയി. അങ്ങനെ ചേട്ടന്റെ നിര്ബന്ധ പ്രകാരം ആണ് താൻ വീണ്ടും ജോലിയിൽ സജീവമായത് എന്നും ബിന്ദു പണിക്കർ പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

Devika Rahul