ഞാന്‍ ടിവി മേടിച്ചത് ലോകം മുഴുവന്‍ അറിഞ്ഞു!! ടിവി അളന്ന് നോക്കിയ ഒരേ ഒരാള്‍ ഞാനാണ്- ബിനീഷ് ബാസ്റ്റിന്‍

നടന്‍ ബിനീഷ് ബാസ്റ്റിന്‍ തന്റെ വീട്ടിലേക്ക് പുതുതായി ടിവി വാങ്ങിയ കാര്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ട്രോളുകളായാണ് നടന്റെ ടിവി സോഷ്യല്‍ ലോകത്ത് വൈറലായത്. പുതിയ ടിവി താരം അളന്നു നോക്കുന്ന വീഡിയോയാണ് വൈറലായിരുന്നത്. 55 ഇഞ്ച് ടിവി വാങ്ങിയിട്ട് അളന്ന് നോക്കിയപ്പോള്‍ 45 ഇഞ്ച് മാത്രമേ ഉള്ളൂവെന്നായിരുന്നു താരം പരാതി പറഞ്ഞത്. ബിനീഷിന്റെ ഈ പരാമര്‍ശമാണ് ട്രോളന്മാര്‍ ഏറ്റെടുത്തത്. ആ സംഭവത്തെ കുറിച്ച് തുറന്നുപറയുകയാണ് ബിനീഷ്.

ഞാന്‍ ടിവി മേടിച്ചപ്പോള്‍ ലോകം മുഴുവന്‍ അറിഞ്ഞു, കാരണം ഞാന്‍ ടിവി അളന്ന് നോക്കിയ ആളാണ്. കേരളത്തിലെ എല്ലാ ട്രോളന്‍മാരും എന്നെ ട്രോളി. പക്ഷേ, ആ ട്രോളുകള്‍ സമൂഹത്തിനൊരു മെസേജ് കൂടിയായിരുന്നു എന്ന് താരം പറയുന്നു.

ടിവി ഇഞ്ച് കണക്കിനാണ് അളക്കേണ്ടത് എന്നാണ് ഞാന്‍ കരുതിയത്. ഞാന്‍ അത് ടേപ്പുകൊണ്ട് അളന്നപ്പോഴാണ് പലരും ഇങ്ങനെയല്ല, അങ്ങനെയാണ് അളക്കേണ്ടതെന്ന് പറഞ്ഞുതന്നത്. അത് എന്റെ അറിവില്ലായ്മയായിരുന്നു.

ഞാന്‍ ഒരു മേസനായിരുന്നു. എപ്പോഴും ടേപ്പുകൊണ്ട് വട്ടവും നീളവുമൊക്കെ അളക്കുന്ന ആളാണ്. ഞാനോര്‍ത്തു നീളത്തിലാണ് ടിവി അളക്കേണ്ടതെന്ന്, സംഭവത്തെ കുറിച്ച് ബിനീഷ് പറയുന്നു.

’54 ഇഞ്ചിന്റെ ടിവിയാണ് ഞാന്‍ വാങ്ങിയിരുന്നത്. ഒറ്റ നോട്ടത്തില്‍ 54 ഇഞ്ചുണ്ടോ എന്ന് എനിക്ക് സംശയം തോന്നി. അങ്ങനെ ഞാന്‍ ടേപ്പെടുത്ത് അളന്ന് നോക്കിയപ്പോള്‍ അത്രയുമില്ല, 49 ഇഞ്ചേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ആള്‍ക്കാരെയൊക്കെ ഒന്ന് അറിയിച്ച് കളയാമെന്ന് ഞാനും കരുതി. ടിവി കമ്പനിക്കാര് പറ്റിച്ചതാണെന്ന് വിചാരിച്ചാണ് ഞാന്‍ ആ വീഡിയോ എടുത്തിട്ടത്. എന്നാല്‍ എന്റെ വീഡിയോയ്ക്ക് അതുവരെയും കിട്ടാത്ത റീച്ചായിരുന്നു ആ ഒരൊറ്റ വീഡിയോയ്ക്ക് ലഭിച്ചത്.

അതിന് താഴെ ബുദ്ധി ജീവികളാണ് കൂടുതല്‍ കമന്റിട്ടത്. എന്റെ വീട്ടുകാര്‍ക്കും, കൂട്ടുകാര്‍ക്കുമൊന്നും ടിവി എങ്ങനെയാണ് അളക്കേണ്ടതെന്ന് അറിയാത്ത കാര്യമായിരുന്നു.

കോണോട് കോണ്‍ ആണ് ടിവി അളക്കേണ്ടതെന്ന് അങ്ങനെയാണ് എനിക്ക് മനസ്സിലാക്കാനായത്. ഒരുപാട് ട്രോളുകള്‍ വന്നപ്പോഴു ഞാന്‍ ചോദിച്ചത് നീളം അളക്കുന്നതിന് എന്താ കുഴപ്പം എന്നാണ്. അതിനെയും വിമര്‍ശിച്ച് ഒത്തിരിപേര്‍ എത്തിയിരുന്നു. ശരിയ്ക്കും ഈ ട്രോളെല്ലാം കണ്ടപ്പോള്‍ എനിക്ക് ചിരിയാണ് വന്നത്. ട്രോളന്‍മാര്‍ കിടിലന്‍ ടീമാണ് എന്നും ബിനീഷ് കൂട്ടിച്ചേര്‍ത്തു.

Anu

Recent Posts

തനിക്ക് ബിഗ്‌ബോസിൽ എത്തിയ കത്തിന് കുറിച്ച് വെളിപ്പെടുത്തി ജാസ്മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിൽ ഏറെ വിവാദമായ ഒന്നായിരുന്നു ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചുകൊണ്ട്  ജാസ്മിനൊരു കത്ത് വന്നു എന്നുള്ളത്.…

2 hours ago

അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…

4 hours ago

ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…

5 hours ago

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

7 hours ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

8 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

9 hours ago