Film News

‘അയാൾക്ക് മുമ്പ് കറുപ്പ് നിറമുള്ള ഹീറോ ഉണ്ടായിരുന്നില്ല, അപൂർവ്വ പ്രതിഭാസം’; വൈറലായി രജനികാന്തിനെ കുറിച്ചുള്ള കുറിപ്പ്

ഒരേയൊരു തലൈവറിന്റെ 73-ാം ജന്മദിനം വിപുലമായി ആഘോഷിക്കുകയാണ് ആരാധകർ. സൂപ്പർസ്റ്റാറിന്റെ ചെന്നൈയിലെ വസതിക്ക് പുറത്ത് ആശംസകൾ അറിയിക്കാൻ ആരാധകരുടെ വലിയ കൂട്ടം തന്നെ എത്തിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ രജനികാന്തിന് അനേകം പേരാണ് ട്രിബ്യൂട്ട് അറിയിക്കുന്നത്. ഇപ്പോൾ ഒരു ആരാധകന്റെ കുറിപ്പാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. ആപ്പിൾ പോലെയിരിക്കുന്ന എം ജി ആറിന്റെ താര സാമ്രാജ്യത്തിലേക്കാണ് കറുത്ത് മെലിഞ്ഞ, തമിഴ് ശരിക്കും ഉച്ചരിക്കാനറിയാത്ത അയാൾ കടന്നു വരുന്നത്. അയാൾക്ക് മുമ്പ് തമിഴിൽ ഒരു കറുപ്പ് നിറമുള്ള ഹീറോ ഉണ്ടായിരുന്നില്ലെന്ന് ബിനീഷ് കെ അച്യുതൻ എന്ന ആരാധകൻ എഴുതിയ കുറിപ്പിൽ പറയുന്നു.

കുറിപ്പ് വായിക്കാം

ആപ്പിൾ പോലെയിരിക്കുന്ന എം ജി ആറിന്റെ താര സാമ്രാജ്യത്തിലേക്കാണ് കറുത്ത് മെലിഞ്ഞ, തമിഴ് ശരിക്കും ഉച്ചരിക്കാനറിയാത്ത അയാൾ കടന്നു വരുന്നത്. അയാൾക്ക് മുമ്പ് തമിഴിൽ ഒരു കറുപ്പ് നിറമുള്ള ഹീറോ ഉണ്ടായിരുന്നില്ല. വ്യവസ്ഥാപിതമായ രൂപഭാവങ്ങൾ മാത്രമല്ല അഭിനയശൈലിയും അയാൾക്ക് അന്യമായിരുന്നു. Yes…. He is an unconventional hero. കെ ബാലചന്ദർ അദ്ദേഹത്തെ രജനീകാന്ത് എന്ന് വിളിച്ചു. തമിഴ് ചലച്ചിത്ര വ്യവസായം അദ്ദേഹത്തെ സൂപ്പർ സ്റ്റാർ എന്നു വിളിച്ചു. തമിഴ് മക്കൾ അദ്ദേഹത്തെ തലൈവർ എന്നും വിളിച്ചു. അതേ…. അഭിനയരംഗത്ത് അര നൂറ്റാണ്ടടുക്കുമ്പോഴും കരിസ്മ നഷ്ടപ്പെടാത്ത അപൂർവ്വ പ്രതിഭാസം. ഒരേ ഒരു രജനീകാന്ത്……..
കർണ്ണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ കണ്ടക്ടറിൽ നിന്നും ഇന്നീ കാണുന്ന രജനി എന്ന ആഗോള ബ്രാൻറിലേക്കുള്ള ദൂരം അര നൂറ്റാണ്ട് അടുക്കുന്നു. അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠന ശേഷം അഭിനയമോഹിയായി കോടാമ്പാക്കത്ത് എത്തുകയും കെ ബാലചന്ദറുടെ ശ്രദ്ധയിൽ പെട്ട് അപൂർവ്വരാഗങ്ങളിലൂടെ രജനീകാന്തായി പരകായപ്രവേശം നടത്തിയ ശിവാജിറാവുവിന്റെ കഥ ഒരു മുത്തശ്ശിക്കഥയേക്കാൾ വിസ്മയകരമാണ്. അയാൾ വീഴുമെന്ന് നാം കരുതുമ്പോഴെല്ലാം ശക്തമായി തിരിച്ച് വന്ന പഴക്കമേ അയാൾക്കുള്ളൂ….
അന്നും ഇന്നും …..

Gargi