fbpx
Home Film News വളരെ വൈകാരികമായ നിമിഷങ്ങൾ ആയിരുന്നു അത്

വളരെ വൈകാരികമായ നിമിഷങ്ങൾ ആയിരുന്നു അത്

കഴിഞ്ഞ ദിവസമാണ് അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തിൽ കൊല്ലം സുധി ഉൾപ്പെടെ ഉള്ളവർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുന്നത്. അപകടത്തെ തുടർന്ന് കൊല്ലം സുധിക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. എന്നാൽ കൂടെ ഉണ്ടായിരുന്ന ബിനു അടിമാലി, ഉല്ലാസ്, മഹേഷ് തുടങ്ങിയവർ ചികിത്സയിൽ ആയിരുന്നു. ഇതിൽ മഹേഷിന്റെ നില കുറച്ച് ഗുരുതരം ആയിരുന്നു. അതിനാൽ കഴിഞ്ഞ ദിവസം ഒൻപത് മണിക്കൂർ നീണ്ടു നിന്ന ശാസ്ത്ര ക്രീയയ്ക്ക് താരത്തിനെ വിദേയമാക്കിയിരുന്നു. എന്നാൽ അതിനു ശേഷമുള്ള വിവരങ്ങൾ ഒന്നും പുറത്ത് വന്നിരുന്നില്ല. ഇവരുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള അന്വേഷണം പ്രേക്ഷകരിൽ നിന്ന് വന്നിരുന്നു. എന്നാൽ ഇപ്പോൾ ഈ കാര്യങ്ങളിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ബിനീഷ് ബാസ്റ്റിൻ.

വിഡിയോയിൽ കൂടി ആണ് താരം വിവരങ്ങൾ പങ്കുവെച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു മഹേഷിന്റെ ശസ്ത്രക്രീയ. ഓപ്പറേഷൻ സക്സസ് ആണെന്നാണ് ഡോക്ടർമാർ അറിയിച്ചത്. എന്നാൽ ഇനിയും ചെറിയ ചില ശാസ്ത്രക്രീയകൾക്ക് വിധേയനാക്കാനുണ്ട്. ബിനു ചേട്ടന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അനൂപ് സാർപറഞ്ഞിരുന്നല്ലോ. എന്നാൽ അപ്പോൾ മഹേഷിന്റെ കാര്യം ഒന്നും പറയാതിരുന്നത് ശസ്ത്രക്രീയ കഴിയാതിരുന്നത് കൊണ്ടാണ്. എന്നാൽ ഇപ്പോൾ അത് കഴിയുകയും വിജയിക്കുകയും ചെയ്തു. സുധി ചേട്ടൻ ഞങ്ങളെ വിട്ട് പോയി എന്ന് ഞങ്ങൾക്ക് ആർക്കും വിശ്വസിക്കാൻ കഴിയുന്നില്ല. കണ്ണടയ്ക്കുമ്പോൾ സുധി ചേട്ടന്റെ മുഖമാണ് മനസ്സിൽ വരുന്നത്. ഞങ്ങൾക്ക് ആർക്കും ഉറങ്ങാൻ കഴിയുന്നില്ല എന്നുമാണ് ബിനീഷ് പറയുന്നത്.

അതെ സമയം, ബിനു അടിമാലിയെ കണ്ടതിന് ശേഷം ഷോ ഡയറക്ടർ ആയ അനൂപ് പറഞ്ഞത്, ബിനു ചേട്ടനെ ഞാൻ കണ്ടു. മുഖത്തു ഒരു ചെറിയ പൊട്ടൽ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഒരു മൈനർ സർജറി വേണ്ടി വന്നിരുന്നു. ഇപ്പോൾ പൂർണ്ണ ആരോഗ്യത്തോടെ ഇരിക്കുകയാണ് ബിനു ചേട്ടൻ. കുറച്ചധികം സമയങ്ങൾ ഞങ്ങൾ തമ്മിൽ സംസാരിച്ചിരുന്നു. വൈകാരികമായ നിമിഷങ്ങൾ ആയിരുന്നു അതെന്നുമാണ് അനൂപ് പറയുന്നത്. അതെ സമയം സുധിയുടെ വേർപാട് സ്റ്റാർ മാജിക്ക് താരങ്ങൾക്ക് എല്ലാം വലിയ ഒരു ആഘാതമാണ്ഉ ണ്ടാക്കിയിരിക്കുന്നത് . എല്ലാവര്ക്കും അത്രയേറെ പ്രിയപ്പെട്ടവൻ ആയിരുന്നു സുധി. ഇന്നും തങ്ങൾക്ക് ഇത് വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് ഇവർ പറയുന്നത്.