സാമ്പത്തികമായി വല്ലാതെ സ്ട്രഗിള്‍ ചെയ്തു, തുറന്ന് പറഞ്ഞ് ബിനു പപ്പു

Follow Us :

ഒരു കാലത്ത് വ്യത്യസ്തമായ അഭിനയശൈലി കൊണ്ട് മലയാളികളുടെ ഹൃദയത്തിലിടം നേടിയ താരമാണ് കുതിരവട്ടം പപ്പു. പിതാവിന്റെ വഴിയാ മകന്‍ ബിനു പപ്പുവും സിനിമയിലേക്കെത്തി. പക്ഷേ അച്ഛനെപ്പോലെ താമാശ കൈകാര്യം ചെയ്യുന്ന വേഷങ്ങളല്ല ബിനു ചെയ്യുന്നത്. ആഷിക് അബു ചിത്രമായ ഗ്യങ്സ്റ്ററിലൂടെയാണ് ബിനു പപ്പു വെള്ളിത്തിരയിലേക്ക് കടന്നു വരുന്നത്. പിന്നീട് ഒന്നിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെടുന്നത് സഖാവ് എന്ന ചിത്രത്തിലൂടെയാണ്. ഓപ്പറേഷന്‍ ജാവ കൂടി എത്തിയതോടെ ബിനു പപ്പന്‍ മലയാള സിനിമാ ലോകത്ത് സ്ഥിര സാന്നിധ്യമായി മാറി.
ഭീമന്റെ വഴി എന്ന ചിത്രത്തില്‍ കൊമേഡിയനായി അഭിനയിച്ചു. ഇപ്പോഴിതാ അദ്ദേഹം തന്റെ അച്ഛനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്ക് വച്ച് സംസാരിക്കുകയാണ്.

ബിനുപപ്പുവിന്റെ വാക്കുകള്‍,

ചിലപ്പോഴൊക്കെ തനിക്ക് അച്ഛന്റെ ശബ്ദവും ശൈലിയുമാണെന്ന് പലരും പറയാറുണ്ട്. അച്ഛന്റെ ഭക്ഷണരീതി തന്നെയാണ് തനിക്കെന്നും മീന്‍ ഇല്ലാതെ ആഹാരം കഴിക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ഇങ്ങനെയൊക്കെയാണെങ്കിലും അച്ഛനെപ്പോലെ ഹ്യൂമര്‍ ചെയ്യാന്‍ തനിക്ക് പ്രയാസമാണ്. വീട്ടില്‍ എത്തിയാല്‍ അച്ഛന്‍ ഒരു തനി വീട്ടുകാരനും നാട്ടുമ്പുറത്തുകാരനുമായി മാറും. എന്നാല്‍ സിനിമയിലെത്തിയതോടെയാണ് ഇത്രത്തോളം അംഗീകാരം അച്ഛന് കിട്ടുന്നുണ്ടെന്ന് മനസ്സിലായത്.
ഒരിക്കല്‍ ‘മുന്നറിയിപ്പ്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് മമ്മൂക്ക രഞ്ജി പണിക്കര്‍ക്ക് തന്നെ പരിചയപ്പെടുത്തിയപ്പോള്‍ രഞ്ജിയേട്ടന്‍ എന്നെ ചേര്‍ത്തു പിടിച്ചു വിസ്മയത്തോടെ കുറച്ചധികം സമയം നോക്കി നിന്നു. പിന്നെ, എല്ലാവരേയും പരിചയപ്പെടുത്തി. അദ്ദേഹം എന്നെ നോക്കിയത് അച്ഛനെ നോക്കിയതു പോലെയാണ് ഫീല്‍ ചെയ്തത്. ഇപ്പൊഴും അത് ഓര്‍ക്കുമ്പോള്‍ സന്തോഷവും അഭിമാനവുമാണ് തോന്നുന്നത്. പിന്നീട് അദ്ദേഹത്തിന്റെ മൂന്നു ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള ഭാഗ്യമുണ്ടായി.
സാമ്പത്തികമായി വല്ലാതെ സ്ട്രഗിള്‍ ചെയ്തിരുന്നു. ഇപ്പൊഴും സിനിമയില്‍ വെല്‍ സെറ്റില്‍ഡാണ് എന്നു പറയാറായിട്ടില്ല, ഇനിയും ഒരുപാട് ദൂരം മുന്നോട്ടു പോകാനുണ്ട്. കഠിനാധ്വാനം ചെയ്താല്‍ മാത്രമേ നിലനില്‍ക്കാന്‍ കഴിയൂ.